1922 ജൂണ്‍ 19ന് 150 വിദ്യാർഥികളുമായി പാറേൽ പള്ളിക്ക് സമീപത്തുള്ള കെട്ടിടത്തിൽ തുടക്കംകുറിച്ച ചങ്ങനാശേരി എസ്ബി കോളജ് നൂറാം വയസിലേക്കു കടക്കുന്നു. ചങ്ങനാശേരിയിൽ ഒരു ഉന്നതവിദ്യാഭ്യാസ കേന്ദ്രമെന്ന സ്വപ്നംകണ്ട ബിഷപ് മാർ ചാൾസ് ലവീഞ്ഞിന്റെയും ബിഷപ് മാർ തോമസ് കുര്യാളശേരിയുടെയും ശ്രമഫലമായാണ് എസ്ബി കോളജിനു തുടക്കമിട്ടത്. ഫാ. മാത്യു പുരയ്ക്കലായിരുന്നു പ്രഥമ പ്രിൻസിപ്പൽ. എസ്ബിയുടെ ചരിത്രത്തിലെ ആദ്യ പേരുകാരായ ഇവരുടെ ദീർഘവീക്ഷണത്തോടെയും ആത്മവിശ്വാസത്തോടെയുമുള്ള തുടക്കമാണ് എസ്ബിയുടെ ഇന്നോളമുള്ള വിദ്യാഭ്യാസ വളർച്ചയുടെ കരുത്ത്.
പാറേൽ പള്ളി കെട്ടിടത്തിൽനിന്ന് ഇപ്പോഴുള്ള സ്ഥലത്ത് പരിമിതമായ സൗകര്യങ്ങളോടുകൂടി ആരംഭിച്ച എസ്ബി കോളജ് ഇന്ന് എൻഐആർഎഫിന്റെ ഇന്ത്യയിലെ മികച്ച 100 കലാലയങ്ങളുടെ പട്ടികയിലുണ്ട്.
കേരളത്തിലെ ഉന്നതവിദ്യാഭ്യാസ രംഗത്ത് സമഗ്രവും സമൂലവുമായ അഴിച്ചുപണി അനിവാര്യമാണെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ.ആർ.ബിന്ദു. ചങ്ങനാശേരി സെന്റ് ബെർക്ക്മാൻസ് കോളജിന്റെ ശതാബ്ദി ആഘോഷ വിളംബരദീപം തെളിയിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി.
സംസ്ഥാനത്തെ പഴക്കംചെന്ന സർവകലാശാലാ ചട്ടങ്ങൾ കാലഘട്ടത്തിനനുസരിച്ച് പൊളിച്ചെഴുതിയാൽ മാത്രമേ വൈജ്ഞാനിക സമൂഹത്തെ കെട്ടിപ്പടുക്കത്തക്കവിധം ഉന്നതവിദ്യാഭ്യാസ രംഗത്ത് മാറ്റങ്ങൾ കൊണ്ട ുവരാൻ സാധിക്കൂ. സ്കൂൾ വിദ്യാഭ്യാസ രംഗത്ത് മാതൃകാപരമായ വളർച്ച ഉണ്ട ായെങ്കിലും ഉന്നത വിദ്യാഭ്യാസ രംഗത്ത് വേണ്ട ത്ര വളർച്ചയുണ്ടായയോ എന്ന് പൊതുസമൂഹം ചിന്തിക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
സങ്കീർണമായ പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്ന വിദ്യാഭ്യാസരംഗത്ത് മാറ്റങ്ങൾക്കനുസരിച്ചു വെല്ലുവിളികളും ഉയരുന്നുണ്ട ്. ചെലവു കുറഞ്ഞതും ഗുണപരമായതും തൊഴിലധിഷ്ഠിതവുമായ കോഴ്സുകൾ ആവിഷ്കരിച്ചു നടപ്പിലാക്കാനാണ് സർക്കാർ ശ്രദ്ധ ചെലുത്തുന്നതെന്നും മന്ത്രി പറഞ്ഞു. ഉന്നതവിദ്യാഭ്യാസരംഗത്ത് നൂറുവർഷമായി അമൂല്യസംഭാവനകൾ നൽകുന്ന എസ്ബി കോളജ് ദക്ഷിണകേരളത്തിലെ യശസ്തംഭമാണെന്നും എസ്ബിയിലെ പൂർവവിദ്യാർഥികളുടെ കണക്കെടുപ്പിൽ ഇതുവ്യക്തമാമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. കേരളത്തിന്റെ വിദ്യാഭ്യാസ വളർച്ചയ്ക്ക് ക്രിസ്ത്യൻ മിഷറിമാർ നൽകിയ സേവനങ്ങൾ അവിസ്മരണീയമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ശതാബ്ദി ലോഗോയുടെ പ്രകാശനവും മന്ത്രി നിർവഹിച്ചു.
കോവിഡ് പ്രോട്ടോകോൾ പാലിച്ച് മാർ ചാൾസ് ലവീഞ്ഞ് ഇൻഡോർ സ്റ്റേഡിയത്തിലാണ് പൊതുസമ്മേളനം സംഘടിപ്പിച്ചത്. ചങ്ങനാശേരി ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം അധ്യക്ഷത വഹിച്ചു. ഭരണഘടനാപരമായ അവകാശമെന്ന നിലയിൽ നീതിക്കും സത്യത്തിനും ധാർമികതയ്ക്കും അനുസൃതമായ വിദ്യാഭ്യാസസേവനമാണ് ക്രൈസ്തവ സഭ നിർവഹിക്കുന്നതെന്നും, നിസ്വാർഥ സേവനത്തിലൂടെ സമൂഹത്തിന്റെ നന്മ മാത്രമാണ് സഭ ലക്ഷ്യം വയ്ക്കുന്നതെന്നും മാർ പെരുന്തോട്ടം ചൂണ്ടി ക്കാട്ടി.
സഹായമെത്രാൻ മാർ തോമസ് തറയിൽ അനുഗ്രഹ പ്രഭാഷണവും ശതാബ്ദി സ്മാരകമായി ഏർപ്പെടുത്തിയ100 സ്കോളർഷിപ്പുകളുടെ വിതരണവും നിർവഹിച്ചു. എസ് ബി കോളജ് രൂപകൽപ്പന ചെയ്ത മൊബൈൽ ആപ്ലിക്കേഷന്റെ സ്വിച്ച്ഓണ്‍ കർമം കൊടിക്കുന്നിൽ സുരേഷ് എംപിയും വാർത്താപത്രികയുടെ പ്രകാശനവും മാർ കാളാശേരി മെമ്മോറിയൽ സ്കോളർഷിപ്പ് വിതരണവും ജോബ് മൈക്കിൾ എംഎൽഎയും നിർവഹിച്ചു. ചെറിയതുണ്ടം സ്കോളർഷിപ്പുകളുടെ സമർപ്പണം മനുഷ്യാവകാശ കമ്മീഷന്റെ ചുമതലയുള്ള ഡിജിപി ടോമിൻ ജെ. തച്ചങ്കരിയും ശതാബ്ദിയോടനുബന്ധിച്ചു കോളജിൽ സ്ഥാപിക്കുന്ന അന്തർ വൈജ്ഞാനിക ഗവേഷണ കേന്ദ്രത്തിന്റെ ഉദ്ഘാടനം കോട്ടയം കൊളീജിയറ്റ് എജ്യുക്കേഷൻ ഡെപ്യൂട്ടി ഡയറക്ടർ ആർ.പ്രഗാഷും നിർവഹിച്ചു.
കോളജ് മാനേജർ മോണ്‍. തോമസ് പാടിയത്ത്, കോളജ് പ്രിൻസിപ്പൽ ഫാ. റെജി പി. കുര്യൻ പ്ലാത്തോട്ടം, മുനിസിപ്പൽ ചെയർപേഴ്സണ്‍ സന്ധ്യാ മനോജ്, വാർഡ് കൗണ്‍സിലർ ബീനാ ജിജൻ, കോളജ് അലുംമ്നി മദർ ചാപ്റ്റർ പ്രസിഡന്റ് ഡോ. എൻ.എം. മാത്യു എന്നിവർ പ്രസംഗിച്ചു. കവിയും നോവലിസ്റ്റും ഗാനരചയിതാവുമായ ഡോ. മനോജ് കുറൂർ രചിച്ച് ശ്രീവത്സൻ മേനോൻ ചിട്ടപ്പെടുത്തിയ എസ്ബി കോളജ് ശതാബ്ദിഗാനം കോളജ് ഗായകസംഘം ആലപിച്ചു.
Leave a Reply