ലണ്ടനില്‍ ഒരു ഗുരുവായൂരപ്പ ക്ഷേത്ര സാക്ഷാത്കാരം ലക്ഷ്യമാക്കി പ്രവൃത്തിക്കുന്ന ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ഒൻപത് വർഷമായി നടത്തി വരുന്ന ലണ്ടന്‍ ശിവരാത്രി നൃത്തോത്സവം പൂര്‍വാധികം ഭംഗിയായി ആഘോഷിക്കുവാന്‍ ഒരുങ്ങുകയാണ് ലണ്ടന്‍ നഗരം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രഗത്ഭരായ നര്‍ത്തകര്‍ പങ്കെടുക്കുന്ന പത്താമത് ലണ്ടന്‍ ശിവരാത്രി നൃത്തോത്സവത്തിന്, 2023 ഫെബ്രുവരി 25 -ന് സട്ടൺ കാർഷാൽട്ടൻ ബോയ്സ് സ്പോർട്സ് കോളേജിൽ തിരിതെളിയും. സെമിക്ലാസ്സിക്കല്‍ നൃത്തരൂപങ്ങള്‍ അവതരിപ്പിക്കാതെ തനതു ക്ലാസ്സിക്കല്‍ നൃത്തരൂപങ്ങള്‍ മാത്രം അവതരിപ്പിക്കുന്ന നൃത്തോത്സവങ്ങളില്‍ ഒന്നാണ് ലണ്ടന്‍ ശിവരാത്രി നൃത്തോത്സവം.വൈകിട്ട് മൂന്ന് മണിയോടെ ആരംഭിക്കുന്ന നൃത്തോത്സവത്തോട് അനുബന്ധിച്ചു മുരളി അയ്യരുടെ നേതൃത്വത്തിൽ ദീപാരാധനയും പിന്നീട് അന്നദാനവും ഉണ്ടായിരിക്കും.

തുടർച്ചയായ പത്താം വർഷം നൃത്തോത്സവം സംഘടിപ്പിക്കുന്നതിൻ്റെ ആവേശത്തിലാണ് അനുഗ്രഹീത നൃത്തകാരി ആശാ ഉണ്ണിത്താൻ്റെയും അനുഗ്രഹീത നൃത്തകാരൻ വിനോദ് നായരുടെയും നേതൃത്വത്തിലുള്ള സംഘാടകർ. ആശാ ഉണ്ണിത്താൻ, വിനോദ് നായർ, സുരേഷ്ബാബു തൊടുകുഴി, രാജൻ പന്തല്ലൂർ, അശോക് കുമാർ, ജയകുമാർ ഉണ്ണിത്താൻ, ആനന്ദ് കുറുപ്പത്ത്‌, സുഭാഷ് ശാർക്കര, സന്തോഷ് കുമാർ, ബ്രിജേഷ് കുമാർ, ഓംകാർനാഥ്‌ പുലാത്തോട്ടത്തിൽ, ബാബു തെക്കേക്കുടി, ഗണേഷ് ശിവൻ, അനൂപ് ശശി, അഭിലാഷ് ടി ആർ, സുമിത് രാജൻ, സുനിൽ ഇടത്താടൻ, കണ്ണൻ രാമചന്ദ്രൻ, ഉണ്ണി, ഗീത വിജയലക്ഷ്മി, ശോഭന ആനന്ദ്, ഡയാന അനിൽകുമാർ, ദിവ്യ ബ്രിജേഷ്, ജിനു സുരേഷ്, രമണി പന്തല്ലൂർ, വിജി ഉണ്ണിത്താൻ, ദീപ സന്തോഷ്, ജയ അശോക്‌കുമാർ, പൂർണ്ണിമ ഓംകാർനാഥ്‌, ആര്യ അനൂപ്, സോനാ സുഭാഷ്, ജിഷ ബാബു, മഹിമ ഗണേഷ്, ഐശ്വര്യ കണ്ണൻ, പൗർണമി സുമിത്, ഗോപിക അഭിലാഷ്, വന്ദന സുനിൽ, ദീപ ഉണ്ണി തുടങ്ങിയവരാണ് ലണ്ടൻ ശിവരാത്രി നൃത്തോത്സവത്തിൻ്റെ ആഘോഷ കമ്മിറ്റി അംഗങ്ങൾ.

Nritholsavam Venue: Carshalton Boys Sports College, Winchcombe Road, Sutton, SM5 1RW
Nritholsavam Date and Time: 25 February 2023, 3 pm onwards

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കൂടുതല്‍ വിവരങ്ങള്‍ക്കും പങ്കെടുക്കുന്നതിനുമായി ബന്ധപ്പെടുക,

ആശ ഉണ്ണിത്താൻ: 07889484066, വിനോദ് നായർ: 07782146185, സുരേഷ് ബാബു: 07828137478, സുഭാഷ് സർക്കാര : 07519135993, ജയകുമാർ: 07515918523, ഗീത 4698 0678
Email: [email protected]

Facebook: https://www.facebook.com/londonhinduaikyavedi.org