ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- എസ്സെക്സിൽ ഗ്യാരേജ് ഭിത്തി തകർന്നുവീണ് 12 വയസ്സുകാരൻ കൊല്ലപ്പെട്ടു. മുപ്പതു വയസ്സുള്ള ഒരാളെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് രക്ഷപ്പെടുത്തിയതായും ഇയാൾക്ക് കൈയ്ക്ക് മാത്രമേ പരിക്കേറ്റിട്ടുള്ളു എന്നും എസെക്സ് പോലീസ് വ്യക്തമാക്കി. എസ്സെക്‌സിലെ ക്ലാക്റ്റണിലെ സെന്റ് ജോൺസ് റോഡിൽ ഇന്നലെ വൈകുന്നേരം 7 മണിയോടെയാണ് സംഭവം നടന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പാരാമെഡിക്കുകൾ പരമാവധി ശ്രമിച്ചെങ്കിലും കുട്ടി സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു. കുട്ടിയുടെ മരണത്തിൽ ദുരൂഹതകൾ ഒന്നും തന്നെ ഇല്ലെന്ന് അന്വേഷണത്തിന് നേതൃത്വം നൽകുന്ന ഡിറ്റക്റ്റീവ് ഇൻസ്‌പെക്ടർ ജെയിംസ് ഹാർഡിംഗ്ഹാം പറഞ്ഞു. ഈ സങ്കടകരമായ സമയത്ത് കുട്ടിയുടെ കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടുമൊപ്പം ദുഃഖത്തിൽ പങ്കുചേരുന്നതായും അദ്ദേഹം വ്യക്തമാക്കി.


എസ്സെക്‌സിലെ ഒരു വീടിന്റെ ഗ്യാരേജ് ഭിത്തിയാണ് തകർന്ന് വീണ അപകടമുണ്ടായത്. തകരാൻ ഉണ്ടായ കാരണം ഒന്നും തന്നെ ഇതുവരെയും വ്യക്തമല്ല. സംഭവസ്ഥലത്ത് ദൃക്സാക്ഷികളായി ആരെങ്കിലും ഉണ്ടെങ്കിൽ പോലീസുമായി ഉടൻ ബന്ധപ്പെടണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.