ന്യൂസ് ഡെസ്ക് മലയാളം യുകെ

ഡിസ്പോസിബിൾ വെയ്പ്പുകൾ മാലിന്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നതായി കണ്ടെത്തി ഇംഗ്ലണ്ടിലെയും വെയിൽസിലെയും പ്രാദേശിക കൗൺസിലുകൾ. ഇവ കുട്ടികളെ ആകർഷിക്കുന്നതായും വിദഗ്ദ്ധ സംഘം ചൂണ്ടിക്കാട്ടി. ഓരോ ആഴ്ചയും 1.3 മില്യൺ വെയ്പ്പുകൾ വലിച്ചെറിയപ്പെടുന്നുണ്ടെന്നും 2024 ഓടെ ഇവ നിരോധിക്കണമെന്നും അധികൃതർ പറയുന്നു. എൽഫ്‌ബാർ, ലോസ്റ്റ് മേരി തുടങ്ങിയ ഒറ്റത്തവണ ഉപയോഗിക്കുന്ന ചൈനീസ് ബ്രാൻഡുകൾക്ക് നിലവിൽ വൻ ജനപ്രീതിയാണ് ഉള്ളത്. അതേസമയം പുകവലി ഉപേക്ഷിക്കുന്നവരെ വെയ്പ്പുകൾ സഹായിക്കുമെന്നും ഇവ റീസൈക്കിൾ ചെയ്യാമെന്നും യുകെ വെയ്പ്പിംഗ് അസോസിയേഷൻ പറഞ്ഞു.

 

ഒരു ഡിസ്പോസിബിൾ വെയ്‌പ്പിൽ നിക്കോട്ടിൻ അടങ്ങിയ നീരാവിയുടെ നൂറുകണക്കിന് പഫുകളാണ് ഉള്ളത്. പലപ്പോഴും പഴങ്ങളുടെയോ മധുരപലഹാരങ്ങളുടെയോ വർണ്ണാഭമായ പാക്കേജുകളിൽ ലഭ്യമാകുന്ന ഇവ ശൂന്യമാകുമ്പോൾ വലിച്ചെറിയപ്പെടുന്നതാണ് സാധാരണയായി കണ്ടു വരുന്നത്. പാഡുകളോ ദ്രാവകമോ ഉപയോഗിച്ച് വീണ്ടും നിറയ്‌ക്കുന്ന പരമ്പരാഗത വെയ്പ്പുകളേക്കാളും ഇ-സിഗരറ്റുകളേക്കാളും ഇവ ഉപയോഗിക്കാൻ എളുപ്പമാണ്.ഡിസ്പോസിബിൾ വെയ്പ്പിൽ ലിഥിയം ബാറ്ററി ഉള്ളതിനാൽ ഇതുമൂലം തീപിടുത്തത്തിനുള്ള സാധ്യതയും കുറവല്ല.

ഏകദേശം 300 മില്ല്യൺ ഇ-സിഗരറ്റുകൾ (ഡിസ്പോസിബിളും സാധാരണയും ഉൾപ്പെടെ) കഴിഞ്ഞ വർഷം യുകെയിൽ വിറ്റഴിക്കപ്പെട്ടതായി ഗവേഷണ സ്ഥാപനമായ നീൽസെൻഐക്യുവിൽ നിന്നുള്ള കണക്കുകൾ സൂചിപ്പിക്കുന്നു. തങ്ങൾ വെയ്പ്പുകൾക്ക് എതിരല്ല എന്നും പുകവലി ഉപേക്ഷിക്കാൻ ശ്രമിക്കുന്നവരെ ഇവ സഹായിക്കുന്നുണ്ടെന്നും കൗൺസിലുകൾ പറഞ്ഞു. യുകെയിൽ 18 വയസ്സിന് താഴെയുള്ളവർ