ഉത്തർപ്രദേശിലെ പിലിബിത്തിൽ നൂഡിൽസ് കഴിച്ച് പ്രായപൂർത്തിയാകാത്ത ആൺകുട്ടി മരിച്ചു. കുടുംബത്തിലെ അഞ്ച് പേര്‍ ഇതേ തുടര്‍ന്ന് ആശുപത്രിയിൽ ചികിത്സയിലാണ്. വ്യാഴാഴ്ച രാത്രി നൂഡിൽസും അരി ആഹാരവും കഴിച്ചതിന് പിന്നാലെയാണ് മൂന്ന് കുട്ടികളടക്കം കുടുംബത്തിലെ ആറ് അംഗങ്ങൾക്ക് അവശതയുണ്ടായത്. പിലിബിത്തിലെ പുരാൻപുര പ്രദേശത്താണ് സംഭവം.

അന്ന് രാത്രി തന്നെ ആറ് പേരും വൈദ്യ സഹായം തേടി. അടുത്ത ദിവസം അവർ വീടുകളിലേക്ക് മടങ്ങി. എന്നാൽ അന്ന് രാത്രി കൂടുതൽ അവശത നേരിട്ടതോടെ വീണ്ടും ആശുപത്രിയിലെത്തി. അവിടെ വച്ചാണ് സ്ഥിതി വഷളായ 12 വയസുകാരൻ റോഹൻ മരിച്ചത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മറ്റൊരു ആൺകുട്ടി വിവേകിൻ്റെ നില അതീവ ഗുരുതരമാണെന്നും ഭക്ഷ്യ വിഷബാധയേറ്റതാണ് മരണകാരണമെന്നും പിലിബിത്തിലെ കമ്യൂണിറ്റി ഹെൽത്ത് സെൻ്ററിലെ ഡോക്ടർ റാഷിദ് സ്ഥിരീകരിച്ചിട്ടുണ്ട്. ചികിത്സയിലുള്ള മറ്റുള്ളവരുടെ ആരോഗ്യനില തൃപ്തികരമെന്നാണ് ആശുപത്രിയിൽ നിന്ന് ലഭിക്കുന്ന വിവരം. സംഭവത്തിൽ കുടുംബാംഗങ്ങളാരും പരാതി നൽകിയിട്ടില്ലെന്നാണ് പൊലീസ് അറിയിച്ചത്.