ന്യൂസ് ഡെസ്ക്, മലയാളം യുകെ

സ്വിൻഡൺ മോർഡൺ മേഖലയിൽ വെള്ളിയാഴ്ച രാത്രി 50 വയസ്സ് പ്രായമുള്ള ഒരു സ്ത്രീയെ കൊല്ലപ്പെട്ട നിലയിൽ പൊലീസ് കണ്ടെത്തി. ബൈഡൻ ക്ലോസിലെ വീട്ടിൽ ഉണ്ടായ കലഹത്തെ കുറിച്ചുള്ള വിവരം ലഭിച്ചതിനെ തുടർന്ന് രാത്രി 7 മണിയോടെ എത്തിയ പൊലീസ് ശ്വാസം കിട്ടാതെ കിടന്ന സ്ത്രീയെ പരിശോധിച്ചെങ്കിലും രക്ഷപ്പെടുത്താൻ കഴിഞ്ഞില്ല.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സംഭവവുമായി ബന്ധപ്പെട്ട് 13 വയസ്സുള്ള ഒരു പെൺകുട്ടിയെ അറസ്റ്റ് ചെയ്ത് കസ്റ്റഡിയിൽ എടുത്തതായി വിൽഷയർ പൊലീസ് അറിയിച്ചു. വീടും പരിസരവും പൊലീസ് നിരീക്ഷണത്തിലാണ്. സ്ത്രീയുടെ മരണം ഗൗരവമായ വിഷയമാണെന്നും പ്രദേശവാസികൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥൻ ഡാരൻ അംബ്രോസ് അറിയിച്ചു. പ്രദേശത്ത് പൊലീസ് സാന്നിധ്യം വർധിക്കുമെന്നും ആളുകൾ അനാവശ്യ അനുമാനങ്ങൾ ഒഴിവാക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.