ടൊറന്റോ: കനേഡിയന്‍ ജൂനിയര്‍ ഐസ് ഹോക്കി ടീമിലെ 14 പേര്‍ അപകടത്തില്‍ കൊല്ലപ്പെട്ടു. ടൂര്‍ണമെന്റില്‍ പങ്കെടുക്കാനായി പോകുന്നതിനിടയില്‍ ഇവര്‍ സഞ്ചരിച്ച ബസ് ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകട സമയത്ത് ബസില്‍ 28 പേരാണ് ഉണ്ടായത്. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

പരിക്കേറ്റവരില്‍ ചിലരുടെ നില അതീവ ഗുരുതരമാണ്. ബസ് ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അപകടത്തില്‍പ്പെട്ടവര്‍ ഹംബോള്‍ട്ട് ബ്രോങ്കോസ് ടീമിലെ താരങ്ങളാണ്. ബസ് ഡ്രൈവറും സംഭവ സ്ഥലത്ത് വെച്ച് തന്നെ കൊല്ലപ്പെട്ടു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ദാരുണ സംഭവത്തില്‍ മരിച്ചവര്‍ക്ക് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. കാനഡയുടെ കായിക ലോകത്തെ നടുക്കിയ അപകടമാണ് വെള്ളിയാഴ്ച പുലര്‍ച്ചെയുണ്ടായിരിക്കുന്നത്. മരിച്ചവരെല്ലാം 16നും 21നും ഇടയില്‍ പ്രായമുള്ളവരാണ്.