വിധവയായ ചേട്ടത്തിയമ്മയെ വിവാഹം കഴിച്ചതിന് മണിക്കൂറുകള്‍ക്കകം സ്‌കൂള്‍ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു. ബിഹാറിലെ ഗയയിലെ ഒരു ഉള്‍നാടന്‍ ഗ്രാമത്തിലാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. വിവാഹം കഴിഞ്ഞ് നാല് മണിക്കൂറുകള്‍ക്കകം ബാലനെ കാണാതായി. 15 വയസ്സുകാരനായ മഹാദേവ് ദാസാണ് തുണി കഴുത്തില്‍ മുറുക്കി ആത്മഹത്യ ചെയ്തത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഗ്രാമത്തിലെ സ്‌കൂളില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് മഹാദേവ്.ഏതാനും മാസങ്ങള്‍ക്ക് മുന്‍പാണ് മഹാദേവിന്റെ മൂത്ത സഹോദരന്‍ ഷോക്കേറ്റ് മരിക്കുന്നത്. ഇതിന് ശേഷം വിധവയായ ഭാര്യക്ക് രണ്ടാം വിവാഹം കഴിക്കുന്നതിനായി യുവതിയുടെ വീട്ടുകാര്‍ ഇദ്ദേഹത്തിന്റെ വീട്ടുകാരോട് പണം ആവശ്യപ്പെട്ടിരുന്നു. 80000 രൂപയായിരുന്നു ഇവര്‍ ആവശ്യപ്പെട്ടത്. ഇത്ര മാത്രം പണം ഇവരുടെ കൈയ്യില്‍ ഇല്ലാതിരുന്നത് കൊണ്ടാണ് മഹാദേവിന് ചേട്ടത്തിയമ്മയെ വിവാഹം കഴിക്കേണ്ടതായി വന്നത്.വിവാഹം കഴിഞ്ഞ് നാലു മണിക്കൂറിനുള്ളില്‍ മഹാദേവിനെ കാണാതാവുകയായിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് ബാലനെ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്.