മുംബൈയിലെ സബര്‍ബന്‍ ദദാറില്‍ ഞായറാഴ്‌ച്ച ഫ്‌ളാറ്റിലുണ്ടായ തീപിടുത്തത്തില്‍ പെണ്‍കുട്ടി മരിച്ചു. ശ്രാവണി ചവാന്‍ എന്ന പതിനാറുവയസ്സുകാരിയാണ് വെന്തുമരിച്ചത്. മാതാപിതാക്കള്‍ രാവിലെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയ സമയത്താണ് സംഭവം നടന്നത്. പഠിക്കാന്‍ വേണ്ടി മുറി പുറത്ത് നിന്നും പൂട്ടിയിട്ടിരുന്നതിനാൽ രക്ഷപ്പെടാന്‍ കഴിയാഞ്ഞതാണ്‌ ദുരന്തത്തിന്‌ കാരണമായത്‌. ശ്രാവണിയുടെ മുറിയില്‍ നിന്ന്‌ ഒഴിഞ്ഞ മണ്ണെണ്ണക്കുപ്പിയും കണ്ടെടുത്തിരുന്നു. ഇത്‌ എങ്ങനെ മുറിയിലെത്തിയെന്ന്‌ അന്വേഷണം ആരംഭിച്ചതായി പൊലീസ്‌ അറിയിച്ചു. പൊലീസുകാരനാണ്‌ ശ്രാവണിയുടെ പിതാവ്‌.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ശ്രാവണിയുടെ മുറി പുറത്തുനിന്ന്‌ പൂട്ടിയതിന്‌ ശേഷം മാതാപിതാക്കള്‍ പോയിരുന്നു. ഉച്ചയ്‌ക്ക്‌ ഒന്നേമുക്കാലോടെയാണ്‌ ഫ്‌ളാറ്റ്‌ സമുച്ചയത്തില്‍ തീപിടുത്തമുണ്ടായത്‌. അഗ്നിശമന സേനാ പ്രവര്‍ത്തകരെത്തി ശ്രാവണിയെ പുറത്തെത്തിക്കുമ്പോഴേക്ക്‌ അവള്‍ക്ക്‌ ഗുരുതരമായി പൊള്ളലേറ്റിരുന്നു. തൊട്ടടുത്തുള്ള ആശുപത്രിയിലേക്ക്‌ എത്തിക്കുംമുമ്പ്‌ മരണം സംഭവിച്ചു. ദാദര്‍ പൊലീസ്‌ സ്റ്റേഷന്‍ കോമ്പൗണ്ടിലാണ്‌ ഫ്‌ളാറ്റ്‌ സമുച്ചയം സ്ഥിതിചെയ്യുന്നത്‌. ഫ്‌ളാറ്റിലെ എയര്‍ കണ്ടീഷനറിലുണ്ടായ ഷോര്‍ട്ട്‌ സര്‍ക്യൂട്ടാണ്‌ തീപിടുത്തത്തിന്‌ കാരണമെന്നാണ്‌ പ്രാഥമിക നിഗമനം. തീയണയ്‌ക്കാന്‍ മൂന്നു മണിക്കൂറോളം വേണ്ടിവന്നു.