നടിയെ ആക്രമിച്ച കേസില്‍ പ്രതി ദിലീപിന്റെ അറസ്റ്റിലേക്ക് വഴിവെച്ചത് നിര്‍ണായകമായ പത്തൊന്‍പത് തെളിവുകള്‍. മഴവില്‍ അഴകില്‍ അമ്മയെന്ന പരിപാടിയിലെ സുനിയുടെ വിഐപി പാസ് മുതല്‍ കാവ്യാമാധവന്റെ വ്യവസായ സ്ഥാപനമായ ലക്ഷ്യയിലെ സിസിടിവി ദൃശ്യങ്ങള്‍വരെ നിരത്തിയാണ് പൊലീസ് ഗൂഢാലോചന കുറ്റത്തില്‍ ദിലീപിന്റെ പങ്ക് തെളിയിച്ചത്. മുന്ന് വര്‍ഷം മുന്‍പ് ആരംഭിച്ച ഗൂഢാലോചനയിലെ ഓരോ കണ്ണികളും കൃത്യമായി കൂട്ടിയിണക്കിയാണ് പൊലീസ് കേസില്‍ മുന്നോട്ട് പോയതെന്ന് വ്യക്തമാണ്. കേസില്‍ പള്‍സര്‍ സുനിയും ദിലീപും തമ്മിലുള്ള ബന്ധം തെളിയിക്കുക, നടിയുമായി ദിലീപിനുള്ള വൈരാഗ്യം തെളിയിക്കുക, ഗൂഢാലോചനയില്‍ ദീലിപിന്റെ പങ്ക് വ്യക്തമാക്കുക തുടങ്ങിയ വെല്ലുവിളികള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നിലുണ്ടായിരുന്നു. ഇവയെക്കുറിച്ച് കൃത്യമായ സൂചന നല്‍കുന്ന പത്തൊന്‍പത് തെളിവുകളാണ് പൊലീസ് ഹാജരാക്കിയത്.
2013ല്‍ കൊച്ചി എംജി റോഡിലുള്ള ഹോട്ടല്‍ ആബാദ് പ്ലാസയിലെ 410ാം മുറിയില്‍ വെച്ചാണ് കൃത്യം നടത്താനായുള്ള ആദ്യ ഗൂഢാലോചന നടന്നത്. ആബാദ് പ്ലാസയില്‍ രാത്രി എട്ടിനു ഏഴിനും ഇടയിലായിരുന്നു ഗൂഢാലോചന.
കൊച്ചിയിലെ ത്രീസ്റ്റാര്‍ ഹോട്ടലായ ആബാദ് പ്ലാസയില്‍ ദീലീപ് താമസിച്ചതിന് തെളിവായി ബില്ലുകളും രജിസ്റ്റര്‍ രേഖകളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഈ സമയം സന്ദര്‍ശകരുമായി ബന്ധപ്പെട്ട വിവരങ്ങളും പൊലീസിന്‍റെ പക്കലുണ്ടെന്നാണ് സൂചന
2013ല്‍ അമ്മ ഷോ റിഹേഴ്‌സലിനിടെയില്‍ ആക്രമിക്കപ്പെട്ട നടിയും ദിലീപും തമ്മില്‍ വാക്കു തര്‍ക്കമുണ്ടായി. ദിലീപ് കാവ്യ ബന്ധം മഞ്ജു വാര്യരെ അറിയിച്ചതാണ് പ്രകോപനത്തിനു കാരണമായത്. അന്നാണ് കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനി കേസില്‍ ആദ്യമായി ഇടപെടുന്നത്. നടന്‍ സിദ്ദിഖ് ഉള്‍പ്പെടെയുളളവരുടെ മധ്യസ്ഥതയിലാണ് അന്ന് ഇക്കാര്യവുമായി ബന്ധപ്പെട്ട പ്രശ്‌ന പരിഹരിച്ചത് എന്നതിനും തെളിവുകളുണ്ട്.
2016ല്‍ ദിലീപിന്റെ ജോര്‍ജേട്ടന്‍സ് പൂരം സിനിമയുടെ ലൊക്കേഷനില്‍ വച്ച് പള്‍സര്‍ സുനിയും ദിലീപും നേരില്‍ കണ്ടു. ഇതുമായി ബന്ധപ്പെട്ട സാക്ഷി മൊഴികളും ഫോട്ടോയും പൊലീസിന് ലഭിച്ചിരുന്നു.
നവംബര്‍ എട്ടിന് തോപ്പുംപടി സ്വിഫ്റ്റ് ജംങ്ഷനില്‍ ദിലീപും പള്‍സര്‍ സുനിയും നേരില്‍ കണ്ടും. ഇത് സുനിയും ദിലീപും തമ്മിലുള്ള ബന്ധം തെളിയിക്കുന്നതില്‍ പൊലീസിന് സഹായകമായി.
ഈ വര്‍ഷം പള്‍സര്‍ സുനിയും ദീലീപും മൂന്ന് തവണ് നേരില്‍ കണ്ടു എന്നതിന് പൊലീസിന്റെ പക്കല്‍ തെളിവുകളുണ്ട്.
നടി ആക്രമിക്കപ്പെട്ട വിഷയം ദിലീപിനെ വിളിച്ചറിയിക്കാന്‍ നിര്‍മ്മാതാവ് ആന്റോ ജോസ്ഫ് വിളിച്ച ഫോണ്‍കോള്‍ 12 സെക്കന്റില്‍ ദീലീപ് കട്ട് ചെയ്തു. വിഷയം അറിഞ്ഞ ഉടന്‍ നടിയുടെ അടുത്ത് ആദ്യമെത്തിയതില്‍ ഒരാളായിരുന്നും ആന്റോ ജോസഫ്. ഇത്രയും ഗൗരവകരമായ ഒരു വിഷയം ആദ്യമായി അറിയുന്ന ഒരാള്‍ എങ്ങനെ 12 സെക്കന്‍ഡില്‍ കോള്‍ കട്ട് ചെയ്യും എന്നതും അന്വേഷണ വിധേയമായി.
നടി ആക്രമിക്കപ്പെട്ട വിവരം രാവിലെ ഒമ്പത് മണിയ്ക്കാണ് അറിഞ്ഞതെന്നായിരുന്നു ദിലീപിന്റെ ആദ്യ മൊഴി. എന്നാല്‍ വിഷയം നേരത്തെ തന്നെ നിര്‍മ്മാതാവ് ആന്റോ ജോസഫ് ദീലിപിനെ വിളിച്ച് അറിയിച്ചിരുന്നു. വിഷയവുമായി ബന്ധപ്പെട്ട് പൊലീസ് ആന്റോ ജോസഫിനെ ചോദ്യം ചെയ്തിരുന്നു.
താരസംഘടനയായ അമ്മയുടെ മഴവില്‍ അഴകില്‍ അമ്മ എന്ന സ്റ്റേജ് ഷോ പരിപാടിയിക്ക് പള്‍സര്‍ സുനിയ്ക്ക് വിഐപി പാസാണ് ലഭിച്ചത്. ഇതില്‍ ദിലീപിന്റെ ഇടപെടലും പൊലീസ് അന്വേഷിച്ചിരുന്നു.
നടിയെ ആക്രമിക്കപ്പെട്ട സംഭവത്തില്‍ പള്‍സര്‍ സുനി ജയിലാവുകയും ഗൂഢാലോചനയുമായ ബന്ധപ്പെട്ട വിഷയത്തിലെ അന്വേഷം വഴിമുട്ടി നില്‍ക്കുന്നതുമായ സാഹചര്യത്തിലായിരുന്നു ജയിലില്‍ നിന്ന് പള്‍സര്‍ സുനി ദിലീപിനയച്ച കത്ത് പുറത്തുവരുന്നത്. ഇതോടെ അന്വേഷണം നിര്‍ണായക ഘട്ടത്തിലേക്ക് കടക്കുകയും ദിലീപിനു നേരെ അന്വേഷണ സംഘം നീങ്ങാനും ആരംഭിച്ചു.
കാവ്യാ മാധവന്റെ വസ്ത്ര വ്യാപാര ശാലയായ ലക്ഷ്യയില്‍ പൊലീസ് റെയ്ഡ് നടത്തിയിരുന്നു. ഇവിടെ നിന്നും കണ്ടെത്തിയ സിസിടിവി ദൃശ്യങ്ങള്‍ കേസില്‍ നിര്‍ണായക വഴിത്തിരിവായെന്ന സൂചനയാണ് ലഭിക്കുന്നത്.
നടിയെ ആക്രമിച്ച കേസില്‍ ഗൂഢാലോചനയുണ്ടെന്ന് സുനിലിന്റെ സഹതടവുകാരന്‍ ജിംസണ്‍ പൊലീസിനു മൊഴി നല്‍കി. ഇക്കാര്യം സുനി തന്നോട് പറഞ്ഞിരുന്നു എന്നായിരുന്നു ജിംസണ്‍ പൊലീസിനോട് പറഞ്ഞത്
ആക്രമിക്കപ്പെട്ട നടിയോട് ഫെബ്രുവരി ഏഴിന് കാറില്‍ വച്ച് പ്രതി സുനില്‍കുമാര്‍ ഇതൊരു ക്വട്ടേഷനാണെന്ന് വെളിപ്പെടുത്തിയിരുന്നു. ഇക്കാര്യം നടി പൊലീസിനു മൊഴി നല്‍കിയത് വിഷയത്തില്‍ ഗൂഢാലോചന നടന്നു എന്ന സംശയത്തിലേക്ക് അന്വേഷണത്തിന്‍റെ ആദ്യ ഘട്ടത്തില്‍ തന്നെ എത്താന്‍ പൊലീസിനെ പ്രേരിപ്പിച്ചു.
Leave a Reply