ബത്തേരിയിൽ പത്തൊൻപതുകാരിയെ പരിക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ബത്തേരി താലൂക്ക് ആശുപത്രിക്ക് പരിസരത്ത് നിന്നാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. കോളിയാടി സ്വദേശി വിനോദിന്റെ മകൾ അക്ഷര (19) യുടെ മൃതദേഹമാണ് കണ്ടെത്തിയത്. ആശുപത്രിയിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന ഭാഗത്ത് വീണ് കിടന്ന രീതിയിലാണ് മൃതദേഹം കണ്ടെത്തിയത്.
മൃതദേഹത്തിൽ പരിക്കേറ്റ പാടുകളുണ്ട്. കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മകളെ കാണാനാകില്ലെന്ന് കാണിച്ച് രക്ഷിതാക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. പരാതിയിൽ അന്വേഷണം നടത്തി വരുന്നതിനിടയിലാണ് പരിക്കേറ്റ നിലയിൽ മൃതദേഹം കണ്ടെത്തിയത്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയതിന് ശേഷം മൃതദേഹം ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Leave a Reply