സി. പി. ഐ സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ എം.പിയും മന്‍മന്ത്രിയുമായ കെ. ഇ. ഇസ്മയിലിനെതിരെ രൂക്ഷ വിമര്‍ശനം. പാര്‍ട്ടിയുടെ അറിവില്ലാതെ ഗള്‍ഫില്‍ പണം പിരിക്കുന്നുവെന്നാണ് ആരോപണം. ഷാര്‍ജയിലെ പാര്‍ട്ടി ഘടകം കണ്‍ട്രോള്‍ കമ്മീഷന് നല്‍കിയ പരാതി സംസ്ഥാന സമ്മേളനത്തിനെത്തുകയായിരുന്നു. പണപ്പിരിവിനെക്കൂടാതെ ആഡംബര ഹോട്ടലില്‍ താമസിച്ചു എന്നും ആരോപണം ഉയര്‍ന്നിരുന്നു. സി പി ഐ സമ്മേളനത്തില്‍ ഇതാദ്യമാണ് ഒരു മുതിര്‍ന നേതാവിനെതിരെ ആരോപണങ്ങള്‍ ഉയരുന്നത്. തോമസ് ചാണ്ടിയുടെ രാജി വിഷയത്തില്‍ പാര്‍ട്ടിയുടെ വാദങ്ങള്‍ തളിവ പരസ്യ പ്രതികരണം നടത്തിയ സംഭവത്തിലും ഇസ്മയിലിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു.