ആവേശമുയർത്തി കൊണ്ട് മോഹൻലാൽ ചിത്രം 1971 ബിയോണ്ട് ബോർഡേഴ്‌സിന്റെ ട്രെയിലറെത്തി. ആരാധകരെ പൂർണമായും തൃപ്‌തിപ്പെടുത്തുന്ന ഒരു ചിത്രമായിരിക്കും ഇതെന്നാണ് ട്രെയിലർ നൽകുന്ന സൂചന. യുദ്ധ രംഗങ്ങളും പോർവിളികളും ദേശീയതയും എല്ലാം കോർത്തിണക്കിയ ട്രെയിലറാണ് ഇറങ്ങിയിരിക്കുന്നത്. മേജർ രവിയാണ് ഈ മോഹൻലാൽ ചിത്രത്തിന്റെ സംവിധായകൻ.
ഇന്ത്യ-പാക്ക് യുദ്ധസമയത്ത് യഥാർത്ഥത്തിൽ നടന്ന ഒരു സംഭവത്തെ ആസ്‌പദമാക്കിയാണ് ചിത്രമൊരുക്കിയിരിക്കുന്നത്. മേജർ രവി തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്. റെഡ് റോസ്ക്രിയേഷൻസിന്റെ ബാനറിൽ ഹനീഫ് മുഹമ്മദാണ് ചിത്രം നിർമിക്കുന്നത്. ബാഹുബലി താരം റാണ ദഗുപതിയാണ് മോഹൻലാലിനൊപ്പം പ്രധാനവേഷത്തിലെത്തുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കാണ്ഡഹാര്‍, കർമയോദ്ധ സിനിമകള്‍ക്ക് ശേഷം മേജര്‍ രവിയും മോഹന്‍ലാലും ഒരുമിക്കുന്ന ചിത്രമാണ് 1971 ബിയോണ്ട് ബോർഡേഴ്‌സ്. ഇരുവരും ഒന്നിക്കുന്ന നാലാമത്തെ ചിത്രം കൂടിയാണിത്. കേണൽ മഹാദേവനായും മേജർ മഹാദേവനായും മോഹൻലാൽ ചിത്രത്തിലെത്തുന്നുണ്ട്. വൻ താരനിര അണിനിരക്കുന്ന ചിത്രം ഏപ്രിൽ ഏഴിന് തിയേറ്ററിലെത്തും.