തടാകക്കരയില്‍ കളിച്ചു കൊണ്ടിരിക്കെ ഹിപ്പൊ വിഴുങ്ങിയ രണ്ട് വയസ്സുകാരന് അത്ഭുതകരമായ രക്ഷപെടല്‍. കഴിഞ്ഞ ഞായറാഴ്ച യുഗാണ്ടയിലാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്.
തടാകക്കരയില്‍ കളിച്ചു കൊണ്ടിരിക്കുകയായിരുന്ന രണ്ട് വയസ്സുകാരനായ പോള്‍ ഇഗയെ ആണ് ഹിപ്പൊ മുഴുവനോടെ വിഴുങ്ങിയത്. ഇത് കണ്ടു നിന്നയാള്‍ ഹിപ്പൊയ്ക്ക് നേരെ കല്ലെറിയാന്‍ തുടങ്ങിയതോടെ കുട്ടിയെ ജീവനോടെ തന്നെ പുറത്തേക്ക് തുപ്പുകയായിരുന്നു.
വീടിന് അടുത്തുള്ള തടാകക്കരയില്‍ ഒറ്റയ്ക്കിരുന്ന് കളിക്കുകയായിരുന്നു കുട്ടി. ഇതിനിടെ തടാകത്തില്‍ നിന്ന് കരയിലേക്കെത്തിയ ഹിപ്പൊ ആണ് കുട്ടിയെ വിഴുങ്ങയത്. ഹിപ്പൊ കുട്ടിയെ വിഴുങ്ങുന്നത് കണ്ട ക്രിസ്പസ് ബഗോന്‍സ എന്നയാള്‍ ഹിപ്പൊയ്ക്ക് നേരെ കല്ലെറിയുകയും ബഹളം വയ്ക്കുകയുമായിരുന്നു.
ഇതോടെ കുട്ടിയെ ഹിപ്പൊ പുറത്തേക്ക് തുപ്പുകയും തടാകത്തിലേക്ക് തിരികെ പോവുകയും ചെയ്തു. കുട്ടിയെ ഉടനെ തന്നെ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കിയതിനാല്‍ കുട്ടിയുടെ ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടാനില്ലെന്ന് കുടുംബം പറയുന്നു.
Leave a Reply