മലയാള സിനിമയിലെ മുതിർന്ന നടന്മാരിൽ ഒരാളാണ് നടൻ ഇന്നസെന്റ്. അദ്ദേഹം പലപ്പോഴും തന്റെ സിനിമ ജീവിതത്തിൽ ഉണ്ടായ പല കാര്യങ്ങളും തുറന്ന് പറയാറുണ്ട്, അത്തരത്തിൽ ഇപ്പോൾ പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. മലയാളത്തിലെ സൂപ്പര്‍ താരങ്ങളെല്ലാം അണിനിരന്ന സിനിമയായിരുന്നു ‘ട്വന്റി ട്വന്റി’. താരസംഘടനയായ ‘അമ്മ’യിലെ അംഗങ്ങള്‍ക്ക് പെന്‍ഷന്‍ തുക കണ്ടെത്താനായാരുന്നു അന്ന് ട്വന്റി ട്വന്റി നിര്‍മ്മിച്ചത്. നടന്മാരുടെ ഈഗോ കാരണം ട്വന്റി ട്വന്റി എടുക്കാന്‍ പാടുപ്പെട്ടു എന്നാണ് നടന്‍ ഇന്നസെന്റ് ഇപ്പോള്‍ തുറന്നു പറയുന്നത്.
അമ്മ സംഘടനയുടെ നടത്തിപ്പ് കാര്യങ്ങൾക്ക് ആവിശ്യമായ പണം കണ്ടെത്തുന്നതിന് വേണ്ടിയാണ് ആ പടം ചെയ്യാൻ തയാറായത്. അമ്മയിലെ മുതിര്‍ന്ന അംഗങ്ങളെ സഹായിക്കുന്നതിന് പെന്‍ഷന്‍, ഇന്‍ഷൂറന്‍സ് പോലുള്ളവക്ക് പണം കണ്ടെത്തേണ്ടത് ഉണ്ടായിരുന്നു, അങ്ങനെ ആ ചിത്രം ദിലീപിന്റെ ഗ്രാൻഡ് പ്രൊഡക്ഷന്സ് നിർമ്മാണം ഏറ്റെടുത്തു. മലയാള സിനിമയുടെ മുന്‍നിര താരങ്ങളടക്കം നിരവധി പേര്‍ സിനിമയുടെ ഭാഗമായിട്ടുണ്ട്. അതുകൊണ്ട് തന്നെ ഈ താരങ്ങൾ തമ്മിൽ നല്ല രീതിയിൽ ഈഗോ പ്രശ്നം ഉണ്ടായിരുന്നു.
ഈ ഈഗോ കാരണം ഒരാള്‍ വരുമ്പോള്‍ മറ്റെയാള്‍ ഒഴിവ് പറഞ്ഞ് പിന്മാറും, ഇത് കൂടി വന്നപ്പോൾ ഷൂട്ടിംഗ് തന്നെ മുടങ്ങുമെന്ന സ്ഥിതിയായി. അന്ന് ആന്റണി പെരുമ്പാവൂര്‍ ചോദിച്ചിരുന്നു ദിലീപിന് ബുദ്ധിമുട്ടാണെങ്കില്‍ താന്‍ ഈ ചിത്രം നിര്‍മ്മിക്കാമെന്ന് പറഞ്ഞു. പക്ഷെ ദിലീപ് അത് സമ്മതിച്ചില്ല. അവസാനം മോഹന്‍ലാലിന്റെ പേര് പറഞ്ഞ് വിരട്ടിയിട്ടാണ് താൻ നടന്മാരെ ഷൂട്ടിംഗിന് എത്തിച്ചത്. താന്‍ എന്ത് ഐഡിയ ഉപയോഗിച്ചാണ് നടന്മാരെ ഒരുമിപ്പിച്ച് ഷൂട്ടിംഗിന് എത്തിച്ചതെന്ന് ഇടവേള ബാബു തന്നോട് പലവട്ടം ചോദിച്ചിരുന്നു എന്നും ഇന്നസെന്റ് പറയുന്നു.
കൂടാതെ ആ സമയത്താണ് നടൻ സുരേഷ് ഗോപി അമ്മയിൽ നിന്നും വിട്ടുനിൽക്കുന്ന സമയമായിരുന്നു. ട്വന്റി ട്വന്റി ചെയ്യുന്ന സമയത്ത് ഞാൻ അയാളെ വിളിച്ചിരുന്നു. പക്ഷെ മറുപടി ഞാനുണ്ടാവില്ല, അമേരിക്കയിലേക്ക് പോവുകയാണെന്നായിരുന്നു പറഞ്ഞത്. അപ്പോൾ ഞാൻ പറഞ്ഞു നീ അമേരിക്കയിലേക്ക് പൊക്കോ, പക്ഷെ പോയി വന്നതിന് ശേഷം നീ മലയാള സിനിമയില്‍ അഭിനയിക്കില്ല. വേറൊരാള്‍ സിംഗപ്പൂരില്‍ പോവുകയാണെന്ന് പറഞ്ഞപ്പോഴും ഞാന്‍ ഇതേ ഡയലോഗ് പറഞ്ഞു. അപ്പോഴാണ് ഡേറ്റ് കിട്ടിയത്.
ഇങ്ങനെയാണ് ഞാന്‍ ആ ചിത്രത്തിന് വേണ്ടി പല താരങ്ങളുടേയും ഡേറ്റ് വാങ്ങിയതെന്നുമായിരുന്നു ഇന്നസെന്റ് പറഞ്ഞത്. സുരേഷ് സത്യത്തിൽ ഒരു സാധു മനുഷ്യനാണ്, അവനെ പരിചയമുള്ളവര്‍ക്ക് അത് അറിയാം. അയാളുടെ പാർട്ടി നോക്കി അയാളെ ആരും വിലയിരുത്തണ്ട. കൈയ്യിലുള്ളത് വീട്ടിലേക്ക് വാങ്ങിക്കൊണ്ട് പോവുകയാണെങ്കിലും ആരെങ്കിലും ചോദിച്ചാല്‍ ഇത് കൊണ്ടുപൊക്കോളൂയെന്ന് പറയുന്ന പ്രകൃതമാണ്. ഇടയ്ക്ക് അമ്മയില്‍ നിന്നും മാറാന്‍ ശ്രമിച്ചിരുന്നു. ഇനി ഞാനില്ലെന്ന് പറഞ്ഞപ്പോള്‍ മോഹന്‍ലാലും മമ്മൂട്ടിയുമാണ് പിടിച്ചുനിര്‍ത്തി എന്നും അദ്ദേഹം പറയുന്നു.
Leave a Reply