രാജസ്ഥാനിലെ ജോധ്പൂരില്‍ മരം വെട്ടുന്നതിനെ എതിര്‍ത്ത ഇരുപതുകാരിയെ ചുട്ടുകൊന്നും. ലളിത എന്ന യുവതിയെയാണ് മരംമുറിയെ എതിര്‍ത്തതിന് ഗ്രാമവാസികള്‍ ജീവനോടെ കത്തിച്ചത്.
ജോധ്പൂരില്‍ നിന്നും 100 കിലോമീറ്റര്‍ അകലെയുള്ള ഗ്രാമത്തിലാണ് സംഭവം. റോഡുനിര്‍മ്മാണത്തിനായി തന്റെ തോട്ടത്തില്‍ നിന്നും മരം മുറിക്കുന്നത് തടഞ്ഞ യുവതിയെയാണ് ഗ്രാമമുഖ്യന്റെ നേതൃത്വത്തില്‍ ചുട്ടുകൊന്നത്. യുവതിയുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ചതിനു ശേഷം തീകൊളുത്തുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. പൊള്ളലേറ്റ ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും തിങ്കളാഴ്ച രാവിലെ മരിക്കുകയായിരുന്നു.
സംഭവത്തില്‍ ഗ്രാമമുഖ്യനടക്കം പത്ത് പേരെ പ്രതിയാക്കി പൊലീസ് കേസെടുത്തു. ഇതുവരെ ആരെയും അറസ്‌ററ് ചെയ്തിട്ടില്ല. ഗ്രാമമുഖ്യന്‍ രണ്‍വീര്‍ സിങ്ങിന്റെ നേതൃത്വത്തിലാണ് യുവതിയെ ചുട്ടുകൊന്നതെന്ന് ലളിതയുടെ ബന്ധുക്കള്‍ ആരോപിച്ചു. യുവതിയുടെ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.