പതിനേഴുകാരനെ ലൈംഗികമായി പീഡിപ്പിച്ച 24കാരി പിടിയില്‍. കര്‍ണാടകയിലെ കോളാറില്‍ നിന്നും പതിനേഴുകാരനുമായി തമിഴ്‌നാട്ടിലേക്ക് ഒളിച്ചോടുകയും ലൈംഗികമായി ബന്ധപ്പെടുകയും ചെയ്ത 24കാരിക്കെതിരെ ബാലലൈംഗിക പീഡന വിരുദ്ധ നിയമമായ പോസ്‌കോ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. സംഭവുമായി ബന്ധപ്പെട്ട് ആണ്‍കുട്ടിയുടെ കുടുംബം പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് യുവതി പിടിയിലായത്. ആണ്‍കുട്ടിയുടെ വീടിന് സമീപത്താണ് നളിനി എന്ന യുവതി താമസിച്ചിരുന്നത്. ഭര്‍ത്താവുമായി അത്ര അടുപ്പമില്ലാതിരുന്ന യുവതി ആണ്‍കുട്ടിയുമായി അടുക്കുകയായിരുന്നു. തുടര്‍ന്ന് ഭര്‍ത്താവിനെ ഉപേക്ഷിച്ച് ആണ്‍കുട്ടിയുമായി നളിനി ചെന്നൈയ്ക്ക് ഒളിച്ചോടുകയായിരുന്നു. ചെന്നൈയില്‍ എത്തിയ ശേഷം ഇരുവരും വേളാങ്കണ്ണിയിലേക്ക് പോയി. അവിടെ വച്ച് പല തവണ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു. ഇതിനിടെ മകനെ കാണാതായെന്ന് കാണിച്ച് ആണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് യുവതി കുടുങ്ങിയത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ