ബെംഗളൂരു∙ കവര്‍ച്ചയ്ക്കിടെ ഉറങ്ങിപ്പോയ മോഷ്ടാവിനെ വീട്ടുകാര്‍ കയ്യോടെ പിടികൂടി പൊലീസിലേല്‍പ്പിച്ചു. കര്‍ണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിലാണ് സംഭവം. ബിഹാര്‍ സ്വദേശി അനില്‍ സഹാനിയാണ് പിടിയിലായത്. കഴിഞ്ഞ ദിവസമാണ് സംഭവമുണ്ടായത്. മദ്യലഹരിയില്‍ മോഷണത്തിനിറങ്ങിയ അനില്‍ സഹാനി ആദ്യം കണ്ട പൂട്ടിക്കിടന്ന വീട്ടില്‍ തന്നെ കേറാനുറച്ചു. മേല്‍ക്കൂരയിലെ ഓടുപൊളിച്ച് വീടിനകത്തിറങ്ങിയ സഹാനിക്ക് കാര്യമായൊന്നും തിരയാനായില്ല.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ക്ഷീണം എറെയുള്ളതിനാലും വീട്ടുകാര്‍ സ്ഥലത്തില്ലെന്ന് ഉറപ്പായതിനാലും ഒന്നു മയങ്ങിയിട്ടാകാം കവര്‍ച്ചയെന്നായി തീരുമാനം. ഇതോടെ അടുത്തു കിടന്ന സോഫയില്‍ക്കയറി ഉറക്കമായി. എന്നാല്‍ സമയം പോയതറിഞ്ഞില്ല. പുലര്‍ച്ചെ മടങ്ങിയെത്തിയ വീട്ടുടമസ്ഥന്‍ ഒാട് പൊളിച്ചിരിക്കുന്ന കണ്ട് പരിഭ്രാന്തനായി, തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ഹാളിലെ സോഫയില്‍ സുഖമായുറങ്ങുന്ന അനില്‍ സഹാനിയെ കണ്ടെത്തിയത്.വിളിച്ചുണര്‍ത്തിയതിന് പിന്നാലെ കള്ളനെ പൊതിരെത്തല്ലി കെട്ടിയിട്ട ശേഷമാണ് ഉടമസ്ഥന്‍ പൊലീസിലറിയിച്ചത്. സ്ഥലത്തെത്തിയ പൊലീസ് ഇയാളെ അറസ്റ്റുചെയ്ത് കോടതിയില്‍ ഹാജരാക്കി.