ന്യൂഡല്‍ഹി: ഇന്ത്യയുടെ ചന്ദ്രയാന്‍-2ന്റെ ലക്ഷ്യം പൂര്‍ത്തീകരിക്കുന്നതിന് ഇനി ബാക്കി മൂന്നു ഘട്ടങ്ങള്‍ മാത്രം. നിലവില്‍ ഭൂമിക്കു ചുറ്റും മൂന്നു വട്ടം വലംവെച്ചുകഴിഞ്ഞ പേടകം ഇന്ന് വീണ്ടും സഞ്ചാരപഥം ഉയര്‍ത്തിയതായി ഐഎസ്ആര്‍ഒ ട്വീറ്റില്‍ വ്യക്തമാക്കി.

തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3.12ഓടെയാണ് ചന്ദ്രയാന്റെ ഭ്രമണ പരിധി മൂന്നാം വട്ടവും ഉയര്‍ത്തിയത്. ഇതോടെ ചന്ദ്രനിലിറങ്ങുന്നതിന് ഇനി മൂന്നു ഘട്ടങ്ങള്‍ കൂടിയാണ് ചന്ദ്രയാന്‍-2ന് ബാക്കിയുള്ളത്. നാലാം ഘട്ടത്തില്‍ വെള്ളിയാഴ്ച വീണ്ടും സഞ്ചാരപഥം ഉയര്‍ത്തും. അതിനു ശേഷം ഓഗസ്റ്റ് 14ന് വീണ്ടും സഞ്ചാരപഥം ഉയര്‍ത്തും. ഈ ഘട്ടത്തിലാണ് ചന്ദ്രയാന്‍-2 ഭൂമിയുടെ ഭ്രമണ പഥം വിട്ട് ചന്ദ്രനിലേക്ക് കുതിക്കുക.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

നിലവില്‍ ചന്ദ്രയാന്റെ എല്ലാ പ്രവര്‍ത്തനങ്ങളും സാധാരണ നിലയില്‍ മുന്നോട്ടു പോകുന്നതായും ഐഎസ്ആര്‍ഒ വ്യക്തമാക്കി. ഓഗസ്റ്റ് 20 ന് ഇത് ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തുമെന്നും ഐഎസ്ആര്‍ഓ പറഞ്ഞു.

വിക്രം എന്ന് വിളിപ്പേരുള്ള ലാന്റര്‍ ആണ് ചന്ദ്രന്റെ പ്രതലത്തില്‍ ഇറങ്ങുക. ലാന്ററിനുള്ളിലാണ് ചന്ദ്രോപരിതലത്തില്‍ സഞ്ചരിച്ച് വിവര ശേഖരണം നടത്തുന്നതിനുള്ള റോവര്‍ ഉള്ളത്.