കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി മരുതോങ്കരയിലെ അംബേദ്കർ ഗവൺമെന്റ് മോഡൽ റെസിഡൻഷ്യൽ സ്കൂളിൽ ഭക്ഷ്യവിഷബാധ റിപ്പോർട്ട് ചെയ്തു. ഞായറാഴ്ച രാത്രി ഭക്ഷണം കഴിച്ച 31 വിദ്യാർത്ഥിനികൾക്കാണ് വയറുവേദനയും ഛർദിയും അനുഭവപ്പെട്ടത്. അസ്വസ്ഥത പ്രകടമായതിനെ തുടർന്ന് എല്ലാവരെയും മരുതോങ്കര കുടുംബാരോഗ്യകേന്ദ്രത്തിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി.

ഞായറാഴ്ച പാകം ചെയ്ത ചിക്കൻ കറിയിൽ നിന്നാകാം വിഷബാധ ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം. രാത്രി ഭക്ഷണത്തിന് പിന്നാലെ ചിലർക്കു ആദ്യം അസ്വസ്ഥത അനുഭവപ്പെട്ടതും തുടർന്ന് തിങ്കളാഴ്ച രാവിലെ കൂടുതൽ വിദ്യാർത്ഥിനികൾക്ക് ലക്ഷണങ്ങൾ പ്രകടമായതുമാണ് സ്ഥിതിഗതികൾ ഗുരുതരമാക്കിയത്. ഇതോടെ സ്കൂൾ അധികൃതർ ആരോഗ്യവകുപ്പിനെ വിവരം അറിയിക്കുകയും വിദ്യാർത്ഥിനികളെ ഉടൻ ആശുപത്രിയിലെത്തിക്കുകയുമായിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. സംഭവത്തെ തുടർന്ന് ഹെൽത്ത് സൂപ്പർവൈസറുടെ നേതൃത്വത്തിൽ സ്കൂളിൽ പരിശോധന നടത്തി. ഭക്ഷണത്തിന്റെ സാമ്പിളുകൾ ശേഖരിച്ച് വിശദമായ പരിശോധനയ്ക്കായി അയച്ചതായും അധികൃതർ അറിയിച്ചു.