മകന്റെ സുഹൃത്തായ 14കാരനൊപ്പം ഒളിച്ചോടിയ 35കാരിയെ പൊലീസ് പിടികൂടി. കുട്ടിയെയും ഒപ്പം കസ്റ്റിഡിയിലെടുത്തിട്ടുണ്ട്. 14കാരന്റെ രക്ഷാകർത്താക്കളുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. കുനിശേരി കുതിരപ്പാറ സ്വദേശിനിയാണ് 11 വസുള്ള മകന്റെ കൂട്ടുകാരനായ 14കാരനൊപ്പം നാടുവിട്ടത്.
14കാരൻ സ്കൂളിലെ പരീക്ഷ കഴിഞ്ഞ് വീട്ടില്‍ എത്താത്തിനെ തുടർന്ന് വിദ്യാർത്ഥിയുടെ വീട്ടുകാർ നടത്തിയ അന്വേഷണത്തിലാണ കുട്ടി യുവതിയോടൊപ്പം ഉള്ളതായി വിവരം ലഭിച്ചത്. തുടർന്ന് ആലത്തൂർ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
തുടർന്ന് എറണാകുളത്ത് വച്ചാണ് രണ്ടുപേരെയും കണ്ടെത്തിയത്. കുട്ടിയെ തട്ടിക്കൊണ്ടുപോയതിന് വീട്ടമ്മയ്ക്കെതിരെ കേസെടുത്തിട്ടുണ്ട്.
പരീക്ഷ കഴിഞ്ഞ ശേഷം യുവതിയുടെ വീട്ടിലെത്തിയ 14കാരനാണ് എങ്ങോട്ടേക്കെങ്കിലും പോകാമെന്ന് പറഞ്ഞതെന്ന് പൊലീസ് വ്യക്തമാക്കി. എന്നാല്‍ പ്രായപൂർത്തിയാകാത്ത ആണ്‍കുട്ടിയായതിനാല്‍ യുവതിയെ പ്രതിയാക്കുകയായിരുന്നു.
നാടുവിട്ട് ഇരുവരും പാലക്കാട് നിന്ന് എറണാകുളത്ത് എത്തിയപ്പോഴാണ് പൊലീസ് പിടികൂടിയത്. പിന്നീട് പാലക്കേട്ടേക്ക് തിരിച്ചെത്തിച്ച് കുട്ടിയെ മാതാപിതാക്കള്‍ക്കൊപ്പം വിട്ടയച്ചു. ഭർത്താവുമായി അകന്നു കഴിയുന്ന യുവതിക്കെതിരെ ആവശ്യമെങ്കില്‍ പോക്സോ നിയമപ്രകാരം ലൈംഗികാതിക്രമത്തിന് കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.
Leave a Reply