മഹാരാഷ്ട്രയില്‍ ദുരിതം വിതച്ച് കനത്ത മഴ. പലയിടത്തും മണ്ണിച്ചിടിലും വെള്ളപ്പൊക്കവുമുണ്ടായി. റായ്ഗഡ് ജില്ലയിലുണ്ടായ മണ്ണിടിച്ചിലില്‍ 36 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. കൊങ്കണ്‍ മേഖലയില്‍ കനത്ത മഴ തുടരുന്നതിനാല്‍ ആയിരക്കണക്കന് പേര്‍ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും അകപ്പെട്ടു.

ഹെലികോപ്ടറുകള്‍ അടക്കം ഉപയോഗിച്ചാണ് റായ്ഗഡ് ജില്ലയിലെ വെള്ളപ്പൊക്കെ പ്രദേശങ്ങളില്‍ നിന്ന് ജനങ്ങളെ രക്ഷപ്പെടുത്തുന്നത്. മുംബൈ നഗരത്തില്‍ നിന്ന് 70 കിലോമീറ്റര്‍ അകലെയാണിത്. കുടുങ്ങി കിടക്കുന്നവരോട് വീടിന്റെ മേല്‍ക്കൂരകളിലേക്കും ഉയര്‍ന്ന പ്രദേശങ്ങളിലേക്കും മാറിനില്‍ക്കാന്‍ അധികൃതര്‍ അറിയിപ്പ് നല്‍കിയിട്ടുണ്ട്.

  എയർ ഇന്ത്യ സ്വന്തമാക്കാൻ വീണ്ടും ടാറ്റ രംഗത്ത്; സാമ്പത്തിക ലേലപത്രം സമർപ്പിച്ചു, സ്വകാര്യവത്കരണം ഈ വർഷം തന്നെ പൂർത്തിയാക്കാൻ കേന്ദ്ര സർക്കാർ

ഇന്നലെ മൂന്ന് മണ്ണിടിച്ചിലുകളിലായിട്ടാണ് 36 പേര്‍ മരിച്ചത്. ഒരിടത്ത് നിന്ന് തന്നെ 32 മൃതദേഹങ്ങള്‍ കണ്ടെടുത്തത്. മറ്റിടങ്ങളില്‍ നിന്ന് നാല് മൃതദേഹങ്ങളും കണ്ടെത്തി. പ്രദേശിക ഭരണകൂടങ്ങളുമായും ഉദ്യോഗസ്ഥരുമായും സംസാരിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ സ്ഥിതിഗതികള്‍ വിലയിരുത്തി.