റിയാദിലെ ലുലു അവന്യുവില്‍ നിന്നും നാലരക്കോടി രൂപ തിരിമറി നടത്തി മുങ്ങിയ ജീവനക്കാരനെ തിരുവനന്തപുരം കഴക്കൂട്ടത്ത് നിന്നും സിറ്റി ഷാഡോ പൊലീസ് പിടികൂടി. കഴക്കൂട്ടം ശാന്തിനഗര്‍ ടി.സി.02/185, സാഫല്യം വീട്ടില്‍ ഷിജു ജോസഫി(45)നെയാണ് തുമ്പ പൊലീസ് അറസ്റ്റ് ചെയ്തത്. ലുലു ഗ്രൂപ്പിന്റെ റിയാദിലെ ലുലു അവന്യു എന്ന സ്ഥാപനത്തില്‍ മാനേജരായി ജോലിയെടുത്തിരുന്ന ഷിജു ജോസഫ് ഒന്നരവര്‍ഷത്തോളം സ്ഥാപനത്തിലേക്ക് ആവശ്യമായ സാധനങ്ങള്‍ വാങ്ങുന്ന വ്യാജ രേഖകള്‍ ഉണ്ടാക്കിയാണ് നാലരക്കോടി രൂപ കബളിപ്പിച്ചത്.
ജോര്‍ധാന്‍ സ്വദേശിയായ മുഹമ്മദ് ഫക്കീമുമായി ചേര്‍ന്നാണ് ഇത്രയധികം രൂപ തട്ടിയത്. ലുലു അവന്യുവിലേക്ക് സാധനങ്ങള്‍ മുഹമ്മദ് ഫാക്കിം ജോലിയെടുത്തിരുന്ന കമ്പനി വഴിയാണ് വാങ്ങിയിരുന്നത്. വലിയ കണ്ടെയ്‌നറുകളില്‍ വരുന്ന സാധനങ്ങള്‍ ലുലുവിന്റെ ഷോപ്പിലേക്ക് വരാതെ സമാനമായ മറ്റു ഷോപ്പുകളിലേക്ക് മാറ്റിയും വ്യാജരേഖകള്‍ ചമച്ചുമാണ് ഇരുവരും ചേര്‍ന്ന് കബളിപ്പിച്ചുകൊണ്ടിരുന്നത്. എന്നാല്‍ തിരിമറി കണ്ടെത്തിയതിനെ തുടര്‍ന്ന് ഇരുവര്‍ക്കുമെതിരെ റിയാദ് പൊലീസില്‍ ലുലു ഗ്രൂപ്പ് പരാതി നല്‍കിയിരുന്നു. അവിടെ നിന്നും സമര്‍ത്ഥമായി മുങ്ങിയ ഷിജു ജോസഫ് കഴക്കൂട്ടത്തെ ഒളിസങ്കേതത്തില്‍ കഴിഞ്ഞുവരികയായിരുന്നു, തുടര്‍ന്ന് ലുലു ഗ്രൂപ്പ് തുമ്പ പൊലീസ് സ്‌റ്റേഷനില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് സിറ്റി ഷാഡോ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഒളിസങ്കേതത്തില്‍ നിന്നും ഇയാളെ പിടികൂടിയത്.
നാട്ടിലെത്തി ഒളിസങ്കേതങ്ങളില്‍ മാറി മാറി കഴിഞ്ഞുവന്നിരുന്ന ഇയാള്‍ ഫോണ്‍ നമ്പരുകള്‍ ഉപയോഗിക്കാതെ വാട്ട്‌സാപ് വഴിയാണ് മറ്റുള്ളവരുമായി ബന്ധപ്പെട്ടിരുന്നത്. തുടര്‍ന്ന് സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഇയാളുടെ വാട്ട്‌സാപ്പ് കോളുകളെ പരിശോധിച്ച് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ പിടിക്കപ്പെടുകയായിരുന്നു. സിറ്റി പൊലീസ് കമ്മീഷണര്‍ പി. പ്രകാശിന്റെ നേതൃത്വത്തില്‍ കണ്‍ട്രോള്‍റൂം എ.സി വി. സുരേഷ്‌കുമാര്‍, തുമ്പ എസ്.ഐ ഹേമന്ത്കുമാര്‍, െ്രെകം എസ്.ഐ കുമാരന്‍നായര്‍, ഷാഡോ എസ്.ഐ സുനില്‍ലാല്‍, ഷാഡോ ടീമംഗങ്ങള്‍ എന്നിവരാണ് അന്വേഷണത്തിനും അറസ്റ്റിനും ഉണ്ടായിരുന്നത്.
Leave a Reply