റാഞ്ചി: വിവാഹിതനും പ്രദേശത്തെ അതിസമ്പന്നനുമായ യുവാവിന് പ്രായപൂര്‍ത്തിയാകാത്ത മകളെ വിവാഹം കഴിച്ചു നല്‍കാത്തതിന് ഒരു കുടുംബത്തിലെ അഞ്ചുപേരെ വെടിവെച്ചു കൊന്നു. ജാര്‍ഖണ്ഡിലെ വെസ്റ്റ് സിങ്ഭും ജില്ലയില്‍ മാര്‍ച്ച് 14നാണ് കൂട്ട കൊലപാതകം നടന്നത്. സംഭവത്തില്‍ നാലുപേരെ പൊലീസ് പിടികൂടിയിട്ടുണ്ട്. മറ്റു പ്രതികള്‍ക്കായുള്ള തെരച്ചില്‍ പോലീസ് ശക്തമാക്കിയിട്ടുണ്ട്. ഇവര്‍ ഇതര സംസ്ഥാനങ്ങളിലേക്ക് കടന്നതായിട്ടാണ് പോലീസിന് ലഭിച്ചിരിക്കുന്ന സൂചന.

രാംസിങ് സിര്‍ക, ഭാര്യ പാനു കുയി, മക്കളായ രംഭ, കാണ്ഡെ, സോണിയ എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ വീടിന് സമീപത്തായുള്ള കാട്ടില്‍ നിന്ന് മൃതദേഹങ്ങള്‍ കണ്ടെടുത്തതോടെയാണ് ക്രൂരമായ കൂട്ടക്കൊലപാതകത്തേക്കുറിച്ചുള്ള വിവരം പുറത്തറിയുന്നത്. സംഭവത്തില്‍ 9 പേര്‍ ഉള്‍പ്പെട്ടതായി പോലീസ് പറയുന്നു. 17 വയസുമാത്രം പ്രായമുള്ള രംഭയെ വിവാഹം കഴിക്കാന്‍ ആഗ്രഹം കാണിച്ച പ്രദേശത്തെ അതിസമ്പന്ന കുടുംബത്തിലെ യുവാവ് സിര്‍കയെ സമീപിക്കുകയായിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

എന്നാല്‍ മകള്‍ക്ക് വിവാഹ പ്രായം ആയിട്ടില്ലെന്നും കല്ല്യാണത്തിന് താല്‍പ്പര്യമില്ലെന്നും സിര്‍ക വ്യക്തമാക്കി. തുടര്‍ന്ന് ആയുധങ്ങളുമായി എത്തിയ കുറച്ച് പേരാണ് കുടുംബത്തെ മുഴുവന്‍ ഇല്ലാതാക്കിയത്. വാളുകൊണ്ട് വെട്ടിയും വെടിവെച്ചുമാണ് ഇവരെ കൊലപ്പെടുത്തിയിരിക്കുന്നത്. സംഭവത്തില്‍ പോലീസ് കൂടുതല്‍ അന്വേഷണം നടത്തി വരികയാണ്.