യുകെയിൽ യൂണിവേഴ്സിറ്റി കോഴ്സ്‌ കഴിഞ്ഞു ഐടി പോലെയുള്ള മേഖലയിൽ നല്ല പ്രവർത്തി പരിചയം ഉള്ളവരും, മറ്റ്‌ മേഖലകളിൽ ഉയർന്ന ജോലി സാധ്യത ഉള്ളവർപ്പോലും ഒരു ജോലി കിട്ടാൻ കഷ്‌ടപ്പെടുന്ന സാഹചര്യത്തിൽ വിദ്യാർത്ഥികൾക്ക് കൈത്താങ്ങായി കൈരളി യുകെ മാർച്ച്‌ 19 ഞായർ, 3 മണിക്ക്‌ (യുകെ സമയം) ഓൺലൈൻ കരിയർ ഗൈഡൻസ്‌ സെഷൻ നടത്തുന്നു.

സൗജന്യമായി നടത്തുന്ന ഈ സെഷനിൽ ബയോഡേറ്റ തയ്യാറാക്കൽ, വിവിധ തരം ഇന്റർവ്യു എങ്ങനെ അഭിമുഖീകരിക്കണം എന്നീ വിഷയങ്ങൾക്കായിരിക്കും ഊന്നൽ കൊടുക്കുക. ജോലിക്ക്‌ വിളി കിട്ടുന്നില്ല, അല്ലെങ്കിൽ ഇന്റർവ്യൂ കിട്ടും പക്ഷെ പിന്നീട്‌ ഒരു കാര്യവുമില്ല എന്ന സ്ഥിരം പരാതികളുടെ കാരണം അന്വേഷിക്കുമ്പോൾ മനസ്സിലാക്കുന്നത്‌ യുകെയിലെ റിക്രൂട്ട്മെന്റ് രീതിക്കു അനുയോജ്യമായ തയ്യാറെടുപ്പുകൾ നടത്തിയാൽ ഇത്തരം കടമ്പകൾ അനായാസമായി മറികടക്കാനാകും എന്നാണ്.

മാഞ്ചസ്റ്റർ കേന്ദ്രീകരിച്ച് കരിയർ ഗൈഡൻസ് കൺസൾട്ടന്റായി പ്രവർത്തിക്കുന്ന ശബരിനാഥ് കെ ആണ് ഈ സെഷൻ നയിക്കുന്നത്. യുകെയിൽ ഒരു നല്ല ജോലി നേടി എടുക്കുക എന്ന സ്വപ്നവുമായി ഇവിടെ വരുന്ന എല്ലാവർക്കും ഇത്‌ ഗുണകരമാകും എന്ന് പ്രതീക്ഷിക്കുന്നു എന്ന് കൈരളി യുകെ പ്രതീക്ഷ പ്രകടിപ്പിച്ചു. പങ്കെടുക്കുന്നവർ താഴെ കാണുന്ന ലിങ്കിൽ നിങ്ങളുടെ താൽപര്യം രേഖപ്പെടുത്തുക,

ഇവിടെ രജിസ്റ്റർ ചെയ്യുക – https://fb.me/e/2JRkTaSrY