ലണ്ടന്‍ : ചെമ്പൈ വൈദ്യനാഥഭാഗവതര്‍ ക്ഷേത്രസന്നിധിയില്‍ നടത്തിയിരുന്ന അനശ്വരനാദോപാസനയുടെ സ്മരണ ലണ്ടനില്‍ കൊടിയേറുകയാണ് നവംബര്‍ 24 ന്. ലണ്ടന്‍ ഹിന്ദുഐക്യവേദിയുടെ ഏകാദശി സംഗീതോത്സവത്തില്‍ യു.കെയിലെ സംഗീതോപാസകര്‍ സംഗീതാര്‍ച്ചന ചെയ്യുന്നതിനുള്ള ഒരുക്കത്തിലാണ്. ചെമ്പൈ വൈദ്യനാഥഭാഗവതര്‍ക്ക് ഗുരുപൂജ നടത്തി, ജാതിമത പ്രായഭേദമന്യേ കുട്ടികളും പ്രഗത്ഭരും ശുദ്ധ സംഗീതത്തിന്റെ അലകളുയര്‍ത്തുമ്പോള്‍, ക്രോയ്ഡോണിലെ ത്രോണ്‍ടോണ്‍ഹീത്ത് കമ്മ്യൂണിറ്റി സെന്റര്‍ കഴിഞ്ഞ വര്ഷങ്ങളിലെ പോലെ തന്നെ ഗുരുപവനപുരിയായി മാറൂം.
നഷ്പ്പെട്ട നാദം തിരിച്ചു തന്നത് ഇഷ്ടദേവനായ ഗുരുവായൂരപ്പനാണെന്ന ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ വിശ്വാസമാണ് ഗുരുവായൂര്‍ ഏകാദശി സംഗീതോത്സവത്തിന്റെ ആരംഭത്തിന് കാരണമായത്. ഇത്തവണ നൂറില്‍ പരം നാദോപാസകര്‍ കര്‍ണാടിക്, ഡിവോഷണല്‍, സെമി ക്ലാസിക്കല്‍, ഹിന്ദുസ്ഥാനി, ഇന്‌സ്ട്രുമെന്റല്‍ മുതലായ സംഗീത ശാഖകള്‍ അവതരിപ്പിക്കും.
ഈ കഴിഞ്ഞ വര്‍ഷങ്ങളിലെപോലെ യു.കെയിലെ അനുഗ്രഹീത കലാകാരന്‍ ശ്രീ രാജേഷ് രാമന്‍ സംഗീതോത്സവത്തിനു നേതൃത്വം നല്‍കും. കര്‍ണാടക സംഗീതത്തിന് ഇംഗ്ലണ്ടിന്റെ മണ്ണിലും വേരുകള്‍ നല്‍കിയ സര്‍ഗ്ഗധനരായ കുറെ കലാകാരന്‍മാര്‍ വേദിയില്‍ അണിനിരക്കും. യുകെയിലെ പ്രശസ്ത കലാകാരന്മാരായ ശ്രീ സമ്പത് കുമാര്‍ ആചാര്യ (MA, MPhil സപ്തസ്വര സ്‌കൂള്‍ ഓഫ് മ്യൂസിക്), ശ്രീ സേതു വാരിയര്‍ (ആകാശവാണി നാഷണല്‍ അവര്‍ഡ് ജേതാവ്), ശ്രി ജോസ് ജെയിംസ് (ഗാനഭൂഷണം), ശ്രീ ഘടം പ്രകാശ് (മൃദംഗം), ശ്രി മനോഹരന്‍ രതീഷ്‌കുമാര്‍ (വയലിന്‍), ഹിന്ദുസ്ഥാനി സംഗീത വിദുഷി ശ്രിമതി പ്രാചി റാണഡേ, ശ്രീ സൂരജ് പുട്ടിഗെ (വയലിന്‍/ ഫ്‌ലൂട്ട് – SAARC ഫെസ്റ്റിവല്‍ ഗോള്‍ഡ് മെഡല്‍ ജേതാവ്) കൂടാതെ യു.കെയിലെ മറ്റു കലാകാരന്മാരും സംഗീതവിദ്യാര്‍ത്ഥികളും ചേരുമ്പോള്‍ നമ്മുടെ മഹത്തായ സംഗീതപാരമ്പര്യം ഇന്ത്യയ്ക്ക് പുറത്തും ഭദ്രം എന്നത് നിസംശയം പറയുവാന്‍ സാധിക്കും. യുകെയിലെ യുവസംഗീത പ്രതിഭകളായ ജിയാ ഹരികുമാര്‍, ടെസ്സ ജോണ്‍, നിവേദ്യ സുനില്‍, ലക്ഷ്മി രാജേഷ് എന്നിവരും ഗാനാര്‍ച്ചനയില്‍ പങ്കെടുക്കുന്നു. ഗായിക സുപ്രഭയും, ശ്രി ഗോപി നായരും അവതാരകരായി എത്തുമ്പോള്‍, ശ്രി ഉല്ലാസ് ശങ്കരന്‍ ശബ്ദവും.വെളിച്ചവും കൈകാര്യം ചെയ്യുന്നു.
ത്യാഗരാജ സ്വാമികള്‍ രചിച്ച ‘എന്തരോ മഹാനുഭാവുലു’ പഞ്ചരത്നകീര്‍ത്തനാം പാടി, എല്ലാ സംഗീത മഹാനുഭാവര്‍ക്കും പ്രണാമമര്‍പ്പിക്കും. ദീപാരാധനയും അന്നദാനവും കഴിയുന്നതോടു കൂടി സംഗീത മാമാങ്കം കൊടിയിറങ്ങും. യു.കെയിലെ എല്ലാ സംഗീതാസ്വാദകരെയും ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ നാമത്തില്‍ ശ്രി തെക്കുംമ്മുറി ഹരിദാസ് സ്വാഗതം ചെയ്യുന്നു. ഇംഗ്ലണ്ടിലെ സാമൂഹിക സാംസ്‌കാരിക രംഗങ്ങളിലെ പ്രഗത്ഭരായ ക്രോയ്‌ഡോണ്‍ മുന്‍ മേയര്‍ ശ്രീമതി മഞ്ജു ഷാഹുല്‍ ഹമീദ്, കൗണ്‍സിലര്‍ ശ്രീ ടോം ആദിത്യ(ബ്രിസ്റ്റോള്‍ ), കൗണ്‍സിലര്‍ ഡോ. ശിവ (Welwyn council) എന്നിവരോടൊപ്പം മുഖ്യാഥിതിയായി രാജാമണിക്ക്യം IAS എത്തുന്നു. ഇതിനോടകം തന്നെ സര്‍ഗ്ഗധനരായ നമ്മുടെ കലാകാരന്‍മായ പത്മശ്രീ സുരേഷ്ഗോപി, പത്മശ്രീ ജയറാം, ശ്രീ ജി വേണുഗോപാല്‍, ശ്രീ ദേവന്‍, ഗുരുവായൂര്‍ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ഡോക്ടര്‍ ചേന്നാസ് ദിനേശന്‍ നമ്പൂതിരി, വ്യവസായ പ്രമുഖന്‍ ശ്രീ ബി ആര്‍ ഷെട്ടി എന്നിവര്‍ ആശംസകള്‍ അറിയിക്കുകയും ചെയ്തു
കൂടുതല്‍ വിവരങ്ങള്‍ക്കായി ദയവായി സംഘാടകരെ സമീപിക്കുക:
Rajesh Raman: 07874002934, Suresh Babu: 07828137478, Subhash Sarkara: 07519135993, Jayakumar: 07515918523, Geetha Hari: 07789776536, Diana Anilkumar: 07414553601
Venue: West Thornton Community Centre, 731-735, London Road, Thornton Heath, Croydon CR7 6AU
Email: [email protected]
Leave a Reply