തിയേറ്ററുകളെ ഇളക്കിമറിച്ച ഒരു ചിത്രമായിരുന്നു ഇറങ്ങിയ സമയത്ത് പ്രേമം എന്ന ചിത്രം. വലിയ പ്രചാരം ആയിരുന്നു പ്രേമം എന്ന ചിത്രം നേടിയിരുന്നത്. മലർ മിസ്സിനെയും മേരിയെയും ജോർജിനെയും കൂട്ടുകാരെയുമൊക്കെ വലിയ ഇഷ്ടത്തോടെ ആയിരുന്നു ആളുകൾ സ്വീകരിച്ചത്. ഇവർ തീയറ്ററിൽ ഉത്സവം ബാക്കിയാക്കി ആയിരുന്നു സിനിമ തിയേറ്ററിൽ നിന്നും പോയിരുന്നത്. ന്യൂജനറേഷൻ ചിത്രങ്ങളിൽ ഒരു മികച്ച പ്രമേയം കൊണ്ടുവന്ന ചിത്രമായിരുന്നു പ്രേമം. അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത സിനിമ ഒരു പുരുഷൻറെ ജീവിതത്തിലെ മൂന്ന് കാലഘട്ടങ്ങൾ വളരെ മനോഹരമായ രീതിയിൽ അവതരിപ്പിക്കുകയായിരുന്നു ചെയ്തത്.

2015 മെയ് 29 ന് തിയേറ്ററിൽ എത്തിയ സിനിമ ബോക്സോഫീസിൽ 50 കോടി കളക്ഷൻ ആയിരുന്നു നേടിയിരുന്നത്. ഏറ്റവുമധികം വ്യാജ കോപ്പികൾ ഇറങ്ങിയ ചിത്രം പ്രേമമായിരുന്നു. പക്ഷേ അതൊന്നും ചിത്രത്തിൻറെ ബോക്സ് ഓഫീസിനെ തകർക്കാൻ പോകുന്നത് ആയിരുന്നില്ല. ഒരു പുരുഷനു സ്കൂളിൽ പഠിക്കുന്ന കാലത്തും കോളേജ് കാലത്തും പിന്നീട് ഉള്ളതുമായ പ്രണയം ഒക്കെയായിരുന്നു ചിത്രത്തിൻറെ പ്രമേയമായി വന്നിരുന്നത്. ചിത്രം കൊണ്ട് സായി പല്ലവി എന്ന് നായിക വളരെയധികം പ്രശസ്തിയിൽ എത്തിയിരുന്നു. അതുപോലെതന്നെ അനുപമ പരമേശ്വരൻ ഈ ചിത്രത്തിലൂടെയായിരുന്നു ആളുകൾക്ക് സുപരിചിതരായി മാറുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇപ്പോൾ പ്രേമം റിലീസ് ആയിട്ട് ആറുവർഷം ആയിരിക്കുകയാണ്. താരങ്ങൾ എല്ലാവരും പ്രേമത്തിൻറെ ഓർമ്മകൾ അയവിറക്കി കൊണ്ടിരിക്കുകയാണ്. ചിത്രം റിലീസ് ആയിട്ട് ആറു വർഷങ്ങളായി എന്ന് വിശ്വസിക്കാൻ സാധിക്കുന്നില്ല എന്നായിരുന്നു നിവിൻപോളി പറഞ്ഞത്. സത്യത്തിൽ ചിത്രം നിവിൻ പോളിക്ക് വേണ്ടി ഒരുങ്ങിയത് ആയിരുന്നില്ല. ദുൽഖർ സൽമാൻ ആയിരുന്നു ചിത്രത്തിൽ ജോർജ് ആവേണ്ടിയിരുന്നത്. ചില കാരണങ്ങൾ കൊണ്ടായിരുന്നു നിവിൻപോളിയിലേക്ക് ഈ കഥാപാത്രം എത്തുന്നത്. പക്ഷേ ഇപ്പോൾ നിവിൻ പോളി അല്ലാതെ മറ്റാരും ആസ്ഥാനത്തേക്ക് ആരാധകർക്ക് ചിന്തിക്കാൻ പോലും സാധിക്കില്ല. എല്ലാവരും പ്രേമത്തിൻറെ വാർഷികമാഘോഷിച്ചു കൊണ്ടിരിക്കുന്ന സമയമാണിത്.