മംഗലപുരം: ഒറ്റയ്ക്കു താമസിച്ചിരുന്ന 64 വയസ്സുള്ള സ്ത്രീയുടെ വീട്ടിൽ കയറിയ പ്രതി കഴുത്തിൽ വെട്ടുകത്തി വച്ച് ഭീഷണിപ്പെടുത്തി പീഡിപ്പിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം ശക്തമാക്കി. മംഗലാപുരം പൊലീസ് സ്റ്റേഷൻ പരിധിയിൽ 26ന് രാത്രി 8.30ഓടെയാണ് സംഭവം നടന്നത്. ഗുരുതരമായി പരുക്കേറ്റ സ്ത്രീയെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തുറന്നുകിടന്ന അടുക്കള വാതിലിലൂടെ വീടിനകത്തു കടന്ന പ്രതി സ്ത്രീയെ ആക്രമിക്കുകയായിരുന്നു. നിലവിളിച്ചെങ്കിലും സമീപവാസികൾ ഇല്ലാതിരുന്നതിനാൽ സഹായം ലഭിച്ചില്ല. തുടർന്ന് അവശയായ നിലയിൽ സ്ത്രീ ബന്ധുവിനെ ഫോണിൽ വിളിച്ചുവരുത്തി ആശുപത്രിയിൽ എത്തിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സംഭവത്തിന് ശേഷം നടത്തിയ പരിശോധനയിൽ സമീപത്തെ കടയിലെ നിരീക്ഷണക്യാമറയിൽ നിന്ന് പ്രതിയുടെ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. വിവിധ കേസുകളിൽ പ്രതിയായ ഇയാളെ തിരിച്ചറിഞ്ഞതായി പൊലീസ് അറിയിച്ചു. മുമ്പും സമാന കേസുകളിൽ ഇയാൾക്കെതിരെ ആരോപണങ്ങളുണ്ടെന്നും പ്രതിക്കായി തിരച്ചിൽ തുടരുകയാണെന്നും അധികൃതർ വ്യക്തമാക്കി.