ഇന്ത്യയ്ക്കിത് ലോകകപ്പിലെ ഏഴാം സെമിഫൈനല്‍ . ഇതിനു മുമ്പ് ആറുതവണ സെമിയുടെ കളിക്കളത്തിലിറങ്ങിയ ഇന്ത്യ രണ്ടുതവണ കിരീടവുമായാണ് മടങ്ങിയത്.

1983 ലെ അവിസ്മരണീയ വിജയത്തിന്‍റെ പിന്‍ബലത്തിലാണ് 1987 ല്‍ ഇന്ത്യ ലോകപോരാട്ടത്തിനിറങ്ങിയത്. സ്വന്തം നാട്ടില്‍ നടക്കുന്ന ലോകകപ്പ് എന്ന മുന്‍തൂക്കവുമുണ്ടായിരുന്നു. ഗ്രൂപ്പ് പോരാട്ടത്തില്‍ ഒന്നാമനായി െസമി കളിക്കാനിറങ്ങിയ ഇന്ത്യന്‍ ടീം പക്ഷേ പരാജയമറിഞ്ഞു. ഇംഗ്ലണ്ട് ഇന്ത്യയെ തകര്‍ത്ത് ൈഫനലിലെത്തി.

‌1996 ല്‍ ശ്രീലങ്ക കപ്പെടുത്ത ലോകകപ്പ് പോരാട്ടത്തില്‍ കണ്ണീരു വീണ സെമി ഇന്ത്യയുടെ ക്രിക്കറ്റ് ചരിത്രം മറക്കാനാഗ്രഹിക്കുന്നതാണ്. 251 റണ്‍സെടുത്ത ശ്രീലങ്കയ്ക്കെതിരെ മറുപടി ബാറ്റിങിനിറങ്ങിയ ഇന്ത്യ 120 ന് 8 എന്ന ദയനീയമായ നിലയില്‍ നില്‍ക്കെ ഈ‍ഡന്‍ ഗാര്‍ഡന്‍സിലെ കാണികള്‍ അക്രമാസക്തരായി. ഗ്രൗണ്ടിലേക്ക് കുപ്പികള്‍ വന്നു വീണുകൊണ്ടേയിരുന്നു. മത്സരം തുടരാനാവില്ലെന്ന് വിധിച്ച മാച്ച് റഫറി ക്ലൈവ് ലോയ്ഡ് ശ്രീലങ്കയെ വിജയികളായി പ്രഖ്യാപിച്ചു.

2003 ലായിരുന്നു അടുത്ത സെമിഫൈനല്‍ പ്രവേശം. സെമിയില്‍ കെനിയയായിരുന്നു എതിരാളികള്‍ . കെനിയയെ തകര്‍ത്ത് ഫൈനലിലെത്തിയ ഇന്ത്യ അന്തിമ പോരാട്ടത്തില്‍ ഓസ്ട്രേലിയയ്ക്ക് മുന്നില്‍ വീണു.

ഇന്ത്യ വീണ്ടും ജേതാക്കളായ 2011ല്‍ യഥാര്‍ഥ ഫൈനല്‍ സെമിഫൈനലായിരുന്നു. ഇന്ത്യ പാക്കിസ്ഥാനെ നേരിട്ട ആവേശകരമായ മത്സരത്തില്‍ സെമി കടന്ന് ഫൈനലില്‍ ശ്രീലങ്കെയയെും തകര്‍ത്ത് ധോണിയും കൂട്ടരും കപ്പെടുത്തു.

2015 ല്‍ ഒരിക്കല്‍ കൂടി സെമിഫൈനല്‍ കണ്ടു ടീം ഇന്ത്യ. പക്ഷേ ഓസ്ട്രേലിയയുടെ വന്‍ സ്കോറിനു മുന്നില്‍ വീണു. ഒരിക്കല്‍ കൂടി സെമിഫൈനലിന്‍റെ ക്രീസിലേക്ക് ഇറങ്ങുകയാണ്. തുടര്‍ച്ചയായി മൂന്നുവട്ടം സെമിഫൈനലില്‍ എത്തുന്നത് ഇതാദ്യം.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇംഗ്ലണ്ടിലെ ഏറ്റവും പഴക്കമുള്ള സ്റ്റേഡിയങ്ങളിലൊന്നായ ഓള്‍ഡ് ട്രാഫോഡിലാണ് ഇന്ത്യ ന്യൂസീലന്‍‍ഡിനെ നേരിടുക. ഈ ലോകകപ്പില്‍ ഇന്ത്യ പാക്കിസ്ഥാന്‍ പോരാട്ടമടക്കം 5 മത്സരങ്ങള്‍ നടന്ന മൈതാനത്ത് ആദ്യം ബാറ്റ് ചെയ്ത ടീംമാത്രമെ ജയിച്ചിട്ടുള്ളൂ. ഈ ലോകകപ്പിലെ ഏറ്റവും ഉയര്‍ന്ന സ്കോറായ 397 റണ്‍സ് ഇംഗ്ലണ്ട് അഫ്ഗാനെതിരെ അടിച്ചെടുത്തതും ഇവിെടയാണ്. എന്നാല്‍ സെമി ഫൈനലിനായി പുതിയ പിച്ചാണ് തയാറാക്കിയിട്ടുളളത്.

ആദ്യം ബാറ്റ് ചെയ്യുന്ന ടീം മികച്ച സ്കോര്‍ പടുത്തുയര്‍ത്തുന്നതാണ് ഈ ലോകകപ്പില്‍ ഓള്‍ഡ് ട്രാഫോഡില്‍ കണ്ടത്. ആദ്യ മത്സരം ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 336 റണ്‍സ് അടിച്ചുകൂട്ടിയപ്പോള്‍ ലോകകപ്പില്‍ ഇന്ത്യയോട് തോല്‍ക്കുക എന്ന ചരിത്രം പാക്കിസ്ഥാന്‍ ആവര്‍ത്തിച്ചു. മഴ നിയമപ്രകാരമാണെങ്കിലും 89 റണ്‍സിന്‍റെ ആധികാരിക ജയം.

ഇന്ത്യയും ന്യൂസീലന്‍ഡും വെസ്റ്റ് ഇന്‍ഡീസിനെ നേരിട്ടതും ഇതേ മൈതാനത്താണ്. ഇന്ത്യ 125 റണ്‍സിന് വിന്‍ഡീസിനെ മലര്‍ത്തിയടിച്ചപ്പോള്‍ ന്യൂസിലന്‍ഡ് കഷ്ടിച്ച് ജയിച്ചത് 5 റണ്‍സിന്. ഇംഗ്ലണ്ട് അഫ്ഗാനിസ്ഥാനെ തോല്‍പിച്ച മത്സരത്തിലാണ് ഇതേ മൈതാനത്ത് ഈ ലോകകപ്പിലെ ഉയര്‍ന്ന സ്കോര്‍ പിറന്നത്. 397 റണ്‍സ്.

ഇവിടെ നടന്ന റൗണ്ട് റോബിനിലെ അവസാന മത്സരത്തില്‍ ഇരുടീമുകളും 300 കടന്നു. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയുടെ 325 റണ്‍സ് പിന്തുടര്‍ന്ന ഓസ്ട്രേലിയ 315 ന് വീണു. ഓള്‍ഡ്ട്രാഫോഡില്‍ ഈ ലോകകപ്പില്‍ ആദ്യം ബാറ്റ് ടീമുകളാണ് ജയിച്ചത്. പേസര്‍മാര്‍ വിക്കറ്റുകള്‍ എറിഞ്ഞിട്ട ഈ ലോകകപ്പില്‍ മാഞ്ചസ്റ്ററിലെ ഈ സ്റ്റേഡിയത്തിലും സ്ഥിതി മറിച്ചല്ല.

ചാംപ്യന്‍സ് ട്രോഫിക്ക് ശേഷം ഇവിടെ നടന്ന ഏഴ് ഏകദിനങ്ങളില്‍ പേസര്‍മാര്‍ 82 വിക്കറ്റുകള്‍ എടുത്തപ്പോള്‍ സ്പിന്‍ ബോളര്‍മാര്‍ 21 വിക്കറ്റുകള്‍ മാത്രം വീഴ്ത്തി. നാല്് വിക്കറ്റ് നേട്ടം 3 തവണ പേസ്ബോളര്‍മാര്‍ക്കൊപ്പം നിന്നു. സ്പിന്നിന് നാല് വിക്കറ്റ് ലഭിച്ചത് ഒരേയൊരു തവണ മാത്രം. ഈ മൈതാനത്തെ ഏറ്റവും ഉയര്‍ന്ന വ്യക്തികഗത സ്കോര്‍ വിവിയന്‍ റിച്ചാര്‍ഡ്സ് ഇംഗ്ലണ്ടിനെതിരെ അടിച്ചുകൂട്ടിയ 189 റണ്‍സാണ്. മികച്ച വിക്കറ്റ് പ്രകടനം ഓസ്ട്രേലിയയുടെ ഗ്ലെന്‍ മക്ഗ്രാത്ത് വിന്‍ഡീസിനെതിരെ 14 റണ്‍സ് മാത്രം വിട്ടുകൊടുത്ത് 5 വിക്കറ്റ് നേടിയതും. പുതിയ പിച്ചിലാണ് സെമി പോരാട്ടമെങ്കിലും ഇതും ബാറ്റിങിന് അനുകൂലമെന്നാണ് ക്യുറേറ്റര്‍മാരുടെ വിലയിരുത്തല്‍.