അമ്പലപ്പുഴയിൽ മാലപൊട്ടിക്കാനെത്തിയ കള്ളനെ ധൈര്യത്തോടെ നേരിട്ട് 77കാരി. അമ്പലപ്പുഴ സ്വദേശിനിയായ മഹിളാമണി അമ്മയുടെ കഴുത്തിൽ കത്തി വെച്ച് മാല പറിക്കാൻ ശ്രമിച്ച കള്ളൻ, അതേ കത്തി പിടിച്ചുവാങ്ങി വിരട്ടിയതോടെ മാല ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു. നിരവധി കേസുകളിൽ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് പദ്മകുമാറാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് വ്യക്തമാക്കി.

വീട്ടിലേക്ക് മടങ്ങുന്നതിനിടെ റോഡരികിൽ നിന്ന യുവാവ് മഹിളാമണിയെ മതിലിനോട് ചേർത്ത് പിടിച്ച് മുഖത്തടിക്കുകയും തുടർന്ന് കത്തി കഴുത്തിൽ വെച്ച് മാല പറിക്കാൻ ശ്രമിക്കുകയും ചെയ്തു. പെട്ടെന്നുണ്ടായ അക്രമത്തിൽ പതറിയെങ്കിലും മനസാന്നിധ്യം കൈവിടാതിരുന്ന മഹിളാമണി അമ്മ കത്തി പിടിച്ചുവാങ്ങുകയായിരുന്നു. ഇതോടെ കള്ളൻ്റെ നില തെറ്റി, മാല പൊട്ടിച്ച് വഴിയിൽ ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മഹിളാമണിയുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാർ പ്രതിയെ പിടികൂടാൻ ശ്രമിച്ചെങ്കിലും മാല കണ്ടെത്താനായില്ല. പിന്നീട് നടത്തിയ തെരച്ചിലിൽ മാലയും താലിയും സമീപ പ്രദേശങ്ങളിൽ നിന്ന് കണ്ടെത്തി. സംഭവത്തിന് പിന്നാലെ പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. ഇനി മാലയിടില്ലെന്നും, ശരീരം മാത്രം നോക്കിയാൽ മതിയെന്നുമാണ് 77കാരി ചിരിയോടെ പ്രതികരിച്ചത്.