ഏഴാമത് യുക്മാ കേരള പൂരം വള്ളംകളിയിൽ നിറഞ്ഞു നിന്നത് യുകെയിലെ കുട്ടനാട്ടുകാരായിരുന്നു. മത്സരത്തിനിറങ്ങിയ എല്ലാ ടീമുകളിലും സാന്നിധ്യമായി കുട്ടനാട്ടുകാർ നിറഞ്ഞുനിന്നു.
ഏഴാമത് യുക്മാ ട്രോഫി തൂക്കിയ കുട്ടനാട് സംഗമത്തിന്റെ മുൻ ജനറൽ കൺവീനറും സർവ്വോപരി പുളിങ്കുന്നുകാരനുമായ ശ്രീ മോന്നിച്ചൻ കിഴക്കേചിറയ്ക്കും ബോൾടണിലെ കൊമ്പന്മാർക്കും കുട്ടനാട് സംഗമം അഭിനന്ദനങ്ങൾ നേർന്നു, ഇഞ്ചോടിഞ്ച് മത്സരത്തിൽ രണ്ടും മൂന്നും സ്ഥാനങ്ങളിൽ എത്തിയ കുട്ടനാടിന്റെ അഭിമാന ഭാജനങ്ങൾ ശ്രീ മാത്യു ചാക്കോ (സാൽഫോർഡ് എസ് എം എ) , തോമസുകുട്ടി ഫ്രാൻസ് ( ജവഹർ ബോട്ട് ക്ലബ് ലിവർപൂൾ) എന്നിവരും കുട്ടനാട് സംഗമത്തിലെ അംഗങ്ങൾ ആണ് . നാലാം സ്ഥാനത്ത് എത്തിയ ശ്രീ ബാബു കളപ്പുരക്കലിനും വനിത ടീമുകൾക്കും വിജയികൾക്കും ഫൈനലിൽ എത്തിയ എല്ലാ വള്ളങ്ങൾക്കും മാനുവേഴ്സ് തടാകത്തിൽ തുഴയെറിഞ്ഞ എല്ലാ ജലോത്സവ പ്രേമികൾക്കും കുട്ടനാട് സംഗമത്തിന്റെ പേരിൽ ഭാരവാഹികൾ അഭിനന്ദനങ്ങൾ നേർന്നു .
Leave a Reply