പാരിജാതം എന്ന ഒറ്റ സീരിയല്‍ കൊണ്ട് നായികാപദവിയിലേക്ക് നടന്നടുത്ത മലപ്പുറകാരിയായിരുന്നു രസ്ന. പാരിജാതത്തിലെ ഇരട്ടവേഷത്തിലൂടെ ശ്രദ്ധേയായ രസ്‌നയെ പിന്നെ അധികകാലം സീരിയലില്‍ കണ്ടില്ല എന്നതാണ് സത്യം. പ്രമുഖ നിര്‍മാതാവിനൊപ്പം രസ്‌ന ബന്ധം തുടര്‍ന്നു എന്നും, ആ ബന്ധത്തില്‍ ഒരു കുഞ്ഞ് ജനിച്ചു എന്നുമൊക്കെയുള്ള വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ഇത്രയേറെ ഗുരുതരമായ ആരോപണങ്ങളുണ്ടായിട്ടും രസ്‌ന വെളിച്ചത്ത് വന്നില്ല .

ആദ്യ സീരിയലില്‍ തടിച്ചപ്രകൃതക്കാരിയായിരുന്ന രസ്‌ന പിന്നെ തടിയൊക്കെ കുറച്ചു മെലിഞ്ഞ സുന്ദരിയായിരുന്നു. ഏഷ്യനെറ്റിലെ വൃന്ദാവനം എന്ന സീരിയലില്‍ മെലിഞ്ഞ സുന്ദരിയായിട്ടായിരുന്നു രസ്‌നയുടെ രണ്ടാം വരവ്. അമൃത ടിവിയില്‍ സംപ്രേക്ഷണം ചെയ്ത സിന്ദൂര ചെപ്പാണ് മറ്റൊരു ജനപ്രിയ പരമ്പര. അമൃത ടിവിയില്‍ സംപ്രേക്ഷണം ചെയ്തിരുന്ന പൊന്നു പോലൊരു പെണ്ണ് എന്ന സീരിയലിലും രസ്‌ന എത്തിയിരുന്നു. വേളാങ്കണ്ണി മാതാവ്, ഇന്നലെ, നന്ദനം, വധു എന്നിവയാണ് മറ്റ് സീരിയലുകള്‍. എന്നാല്‍ ഇപ്പോള്‍ കുറച്ച് കാലമായി രസ്‌നയെ കുറിച്ച് യാതൊരു വിവരവും ഇല്ല.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഒരു പ്രമുഖ സീരിയല്‍ നിര്‍മാതാവുമായി രസ്‌ന ബന്ധം പുലര്‍ത്തിയിരുന്നു എന്നും പിന്നീട് അദ്ദേഹത്തിന്റെ കുഞ്ഞിനെ പ്രസവിച്ചു എന്നും വാര്‍ത്തകളുണ്ടായിരുന്നു. നടി പ്രതികരിക്കാതായതോടെ ആരാധകരുടെ സംശയം ബലപ്പെട്ടു. തന്റെ പേര് ചീത്തയാകാതിരിക്കാന്‍ നിര്‍മാതാവ് രസ്‌നയ്ക്ക് നഷ്ടപരിഹാരം കൊടുത്തു എന്നും തിരുവനന്തപുരത്ത് ഒരു വീട്ടില്‍ ഒളിച്ചു താമസിപ്പിക്കുകയാണ് എന്നും അഭ്യൂഹങ്ങളുണ്ട്.