പാരിജാതം എന്ന സീരിയലിലൂടെ എത്തിയ നായിക രസ്നയെക്കുറിച്ച് നിരവധി ഗോസിപ്പുകളായിരുന്നു കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നത്. രസ്നയെ ആരോ ഒളിപ്പിച്ച് താമസിപ്പിക്കുകയാണെന്നായിരുന്നു പ്രചരണം. ഇതിനെല്ലാം മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് താരം.

ഞാന്‍ ഒളിച്ചു താമസിക്കുകയല്ല, എന്നെ ആരും പൂട്ടിയിട്ടിട്ടുമില്ല. എനിക്കിഷ്ടപ്പെട്ട വ്യക്തിക്കൊപ്പം സന്തോഷമായി ജീവിക്കുന്നു. അതില്‍ രണ്ടര വയസ്സുള്ള ഒരു കുഞ്ഞുമുണ്ട്. ഞാന്‍ എന്റെ ആവശ്യങ്ങള്‍ക്കെല്ലാം പുറത്ത് പോകുന്നുണ്ട്. പൊതുപരിപാടികളില്‍ വരാത്തത് എന്നെ ആരും ക്ഷണിക്കാത്തത് കൊണ്ടാണ് എന്ന് നടി ഒരു വീഡിയോയിലൂടെ പറയുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഞാന്‍ വിവാഹം ചെയ്ത വ്യക്തി മറ്റൊരു സമുദായത്തില്‍പ്പെട്ടയാളാണ്. എന്റെ കുടുംബത്തിന് താല്‍പര്യമില്ലായിരുന്നു. അതുകൊണ്ടാണ് ഞാന്‍ എന്റെ ജീവിതത്തിന് വലിയ പബ്ലിസിറ്റി കൊടുക്കാത്തത്. ഞാന്‍ അഭിനയം നിര്‍ത്തിയത് ആരും നിര്‍ബന്ധിച്ചിട്ടല്ല. എന്റെ ഇഷ്ടപ്രകാരം തന്നെയാണ്. എന്റെ കുഞ്ഞിന്റെ കൂടെ ഇപ്പോള്‍ ഞാന്‍ ഉണ്ടാകേണ്ടത് അത്യാവശ്യമാണ്. മറ്റാരുടെയും ഇടപെടലുകള്‍ ഈ വിഷയത്തില്‍ ഉണ്ടായിട്ടില്ല. പിന്നെ, എന്റെ പേരില്‍ ഒരുപാട് ഫെയ്‌സ്ബുക്ക് അക്കൗണ്ടുകളുണ്ട്. അതൊന്നും ഞാന്‍ കൈകാര്യം ചെയ്യുന്നവയല്ല. ആരൊക്കെയോ മോശമായി പലര്‍ക്കും മെസേജ് അയച്ചതായി അറിയാന്‍ കഴിഞ്ഞു. ഇതിനൊന്നും ഞാന്‍ ഉത്തരവാദിയല്ല. എന്നെ സ്നേഹിക്കുന്നവരോട് ഒന്നു മാത്രമേ പറയാനുള്ളു. ഞാന്‍ വളരെ സന്തോഷമായാണ് ഇപ്പോള്‍ ജീവിക്കുന്നത്, രസ്ന പറയുന്നു.