നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ സിനിമാ ലോകത്ത് നടന്‍ ദിലീപ് ഒറ്റപ്പെടും. നടിയും പള്‍സര്‍ സുനിയുമായി അടുപ്പമുണ്ടായിരുന്നുവെന്നും ഈ സൗഹൃദമാണ് എല്ലാത്തിനും കാരണമെന്നും ദിലീപ് ആരോപിച്ചിരുന്നു. ഈ വിവരങ്ങള്‍ തന്നോട് സംവിധായകന്‍ ലാല്‍ പറഞ്ഞെന്നായിരുന്നു ദിലീപിന്റെ പ്രതികരണം. എന്നാല്‍ താന്‍ ആരോടും ഒന്നും പറഞ്ഞിട്ടില്ലെന്ന നിലപാടിലാണ് സംവിധായകന്‍ ലാല്‍.

തന്റെ മകന്റെ സിനിമയിലാണ് നടി അഭിനയിച്ചിരുന്നത്. അതു മാത്രമാണ് ബന്ധം. നടിയും പള്‍സര്‍ സുനിയും തമ്മില്‍ സുഹൃത്തുക്കളാണോ എന്ന് തനിക്ക് അറിയില്ല. അങ്ങനെ അവരെ ഒരിടത്തും കണ്ടിട്ടുമില്ല. തീര്‍ത്തും അടിസ്ഥാന രഹിതമായ കാര്യങ്ങളാണ് ദിലീപ് പറയുന്നതെന്നാണ് സംവിധായകന്‍ ലാലിന്റെ നിലപാട്. ദിലീപിന്റെ ചാനല്‍ വെളിപ്പെടുത്തല്‍ കേട്ട് ഞെട്ടിയെന്നും ലാല്‍ സുഹൃത്തുക്കളോട് പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

എനിക്ക് താല്‍പ്പര്യം സിനിമയോട് മാത്രമാണ്. എന്റെ മകനും സിനിമയിലാണ്. മകന്റെ സിനിമയില്‍ അഭിനയിക്കുമ്പോഴാണ് ദൗര്‍ഭാഗ്യകരമായ സംഭവം ഉണ്ടായത്. നടി കാറു ചോദിച്ചപ്പോള്‍ നല്‍കി. അത്രമാത്രം. തന്റെ വീട്ടിലേക്കാണ് ആ കുട്ടി ആദ്യം എത്തിയത്. എല്ലാ പ്രശ്‌നവും എനിക്ക് ഒതുക്കി തീര്‍ക്കാമായിരുന്നു. ഇപ്പോള്‍ എന്റെ മകനും നടിയുമായി ബന്ധമുണ്ടെന്ന് ചിലര്‍ പറയുന്നു. ഇത് തീര്‍ത്തും അടിസ്ഥാന രഹതിമാണ്. നടിക്കും പള്‍സര്‍ സുനിക്കും ബന്ധമുണ്ടെന്ന് ഞാന്‍ ആരോടും പറഞ്ഞിട്ടില്ല. ദിലീപിന്റെ വെളിപ്പെടുത്തല്‍ ഏത് സാഹചര്യത്തിലാണെന്നും അറിയില്ല. ഇതിന് പിന്നില്‍ എന്തെങ്കിലും ഗൂഢാലോചനയോ ലക്ഷ്യമോ ഉണ്ടോയെന്നും തനിക്ക് അറിയില്ല. ദിലീപിന്റെ വെളിപ്പെടുത്തല്‍ തീര്‍ത്തും തെറ്റാണെന്നും ലാല്‍ പറയുന്നു. ഇതോടെ സിനിമയില്‍ ദിലീപ് ഒറ്റപ്പെടുന്നുവെന്ന സൂചനയാണ് ഉണ്ടാകുന്നത്. നടിയെ വ്യക്തിപരമായി അപമാനിച്ച് തകര്‍ക്കാനാണ് ദിലീപ് ശ്രമിക്കുന്നതെന്നാണ് ഉയരുന്ന ആരോപണം. ദിലീപിന്റെ ഈ വാക്കുകളെ അനുകൂലിക്കാന്‍ സിനിമാ ലോകത്ത് ആരും എത്തുന്നില്ലെന്നതും ശ്രദ്ധേയമാണ്.