ഗര്‍ഭിണിയായ സെറീന ഒരു മാസികയ്ക്ക് നല്‍കിയ കവര്‍ ചിത്രം ഇന്റര്‍നെറ്റില്‍ വൈറലാകുന്നു. വാനിറ്റി ഫെയര്‍ എന്ന മാഗസിനിലാണ് സെറീനയുടെ പുതിയ ചിത്രവും അഭിമുഖവുമുള്ളത്

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സുഖമുള്ളൊരു കാത്തിരിപ്പിന്റെ ചിത്രമാണത്. ടെന്നീസ് കോര്‍ട്ടിലെ റാണി അമ്മയാകാന്‍ കാത്തിരിക്കുന്നു. മൂന്ന് ചിത്രങ്ങളാണ് കവര്‍ഫോട്ടോ ഷൂട്ടില്‍ നിന്നും ലോകത്തിന് മുന്നിലേക്കെത്തിയത്. കരുത്തും അഴകും മിഴിവേറ്റുന്ന മൂന്ന് വൈറലുകള്‍. മാസികയില്‍ സെറീന ഉള്ളു തുറക്കുന്നുണ്ട്. അമ്മയാകുന്നുവെന്ന യാഥാര്‍ഥ്യം ഉള്‍ക്കൊള്ളാനാവാതെ അമ്പരന്ന പോയ ആദ്യദിവസങ്ങളും, ആകാംക്ഷയടങ്ങാത്ത ഈ ദിനങ്ങളും. ആറ് തവണ പരിശോധിച്ച ശേഷമാണ് താന്‍ ഗര്‍ഭിണിയാണെന്ന് സ്വയം വിശ്വസിപ്പിച്ചതെന്ന് സെറീന പറയുന്നു. അടുത്ത ജനുവരിയോടെ കോര്‍ട്ടിലേക്ക് മടങ്ങിയെത്താമെന്ന പ്രതീക്ഷയും സെറീന പങ്കുവയ്ക്കുന്നുണ്ട്.