കൊച്ചി: കൊച്ചിയില്‍ നടി ആക്രമണത്തിന് ഇരയായ കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാവ്യ മാധവന് നിര്‍ദേശം. കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘമാണ് നിര്‍ദേശം നല്‍കിയത്. കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുടെയും സഹതടവുകാരന്‍ ജിന്‍സണിന്റെയും മൊഴികളുടെ അടിസ്ഥാനത്തിലാണ് കാവ്യയെ ചോദ്യം ചെയ്യാന്‍ സംഘം തീരുമാനിച്ചത്. ആലുവയില്‍ ദിലീപിന്റെ വീട്ടിലെത്തിയാണ് പോലീസ് നിര്‍ദേശം അറിയിച്ചത്.

കാക്കനാട് കാവ്യയുടെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന ലക്ഷ്യ എന്ന വസ്ത്രവ്യാപാര ശാലയില്‍ പോലീസ് പരിശോധന നടത്തിയിരുന്നു. അതിനു ശേഷം വെണ്ണലയിലുള്ള കാവ്യയുടെ വീട്ടില്‍ രണ്ടു തവണ പോലീസ് എ്ത്തിയെങ്കിലും ആരുമില്ലാതിരുന്നതിനാല്‍ പരിശോധന നടത്താനാകാതെ മടങ്ങി. ഈ സാഹചര്യത്തിലാണ് ദിലീപിന്റെ വീട്ടിലെത്തി പോലീസ് ചോദ്യം ചെയ്യലിന് ഹാജരാകാനുള്ള നിര്‍ദേശം നല്‍കിയതെന്നാണ് വിവരം.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ദിലീപിനോട് പൊലീസിന്റെ അറിവോടെയല്ലാതെ കേരളം വിട്ടുപോകരുതെന്ന നിര്‍ദേശവും പോലീസ് വാക്കാല്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍ കാവ്യക്ക് ഇങ്ങനെയൊരു നിര്‍ദേശം ലഭിച്ചിട്ടില്ലെന്നാണ ്ദിലീപിന്റെ കുടുംബാംഗങ്ങള്‍ അറിയിച്ചത്. കേ്‌സില്‍ നിര്‍ണ്ണായക പുരോഗതി ഉണ്ടായിട്ടുണ്ടെന്നാണ് വിവരം. ഡിജിപിയുടെ നിര്‍ദേശ പ്രകാരം അന്വേഷണച്ചുമതലയുള്ള ഐജി ദിനേന്ദ്രകശ്യപ് കൊച്ചിയില്‍ എത്തിയിട്ടുണ്ട്.