ദുബൈയിൽ  മലയാളി നഴ്‌സിനെ മരിച്ച സംഭവത്തില്‍ ദുരൂഹത ചൂണ്ടിക്കാട്ടി ബന്ധുക്കള്‍, ചങ്ങനാശ്ശേരി പായിപ്പാട് ഗ്രാമപഞ്ചായത്ത്​ അംഗവും മുൻ വൈസ്​ പ്രസിഡൻറുമായ മുണ്ടുകോട്ടാല്‍ കോട്ടപ്പുഴക്കൽ തോമസി​​െൻറ (രാജു കോട്ടപ്പുഴക്കൽ) മകള്‍ ശാന്തി തോമസിനെ​ (30) യാണ്​ ദുബൈ കരാമയിലെ ഫ്ലാറ്റിൽ ​ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് ആൻറണി എന്ന ജോബിക്കൊപ്പമായിരുന്നു താമസം. മൂന്ന് വയസുള്ള ഏക മകള്‍ ആൻ മരിയ നാട്ടില്‍ കുടുംബാംഗങ്ങളോടൊപ്പമാണ് താമസിച്ചിരുന്നത്.

സംഭവത്തില്‍ ദുരൂഹത ചൂണ്ടിക്കാട്ടി ബന്ധുക്കള്‍ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കി. ശനിയാഴ്ച രാവിലെയും മകളുമായി ഫോണില്‍ സംസാരിച്ചതായി പിതാവ്​ രാജു പറഞ്ഞു. ദിവസവും ഡ്യൂട്ടി സമയം കഴിഞ്ഞ്​ ഫോണിലും സ്‌കൈപ്പില്‍ നേരിട്ട് കണ്ടും സംസാരിച്ചിരുന്നതായി മാതാപിതാക്കള്‍ പറയുന്നു. ശനിയാഴ്ച രാവിലെ  പിതാവുമായും ഉച്ചകഴിഞ്ഞ് അനുജത്തിയുമായും ശാന്തി ഫോണില്‍ സംസാരിച്ചിരുന്നു. ശാന്തിയുടെ ഭര്‍ത്താവ് ആലപ്പുഴ തത്തംപള്ളി ആൻറണി ജോസഫി​​െൻറ (ജോബി) സഹോദരന്‍ ബോബി ആലപ്പുഴയില്‍നിന്ന്​ ശനിയാഴ്ച  രാത്രി 11.30ഓടെ ശാന്തി മരണപ്പെട്ട വിവരം പായിപ്പാട്ടെ വീട്ടില്‍ ഫോണില്‍ അറിയിക്കുകയായിരുന്നു. ഫാനില്‍ തൂങ്ങിയനിലയിലാണ് മൃതദേഹം കണ്ടെതെന്നാണ് ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഒരു വര്‍ഷം മുമ്പാണ് ശാന്തി ദുബൈക്ക്​ പോയത്.  മകള്‍ ആന്‍ മരിയ ആലപ്പുഴയിലെ ഭര്‍തൃവീട്ടിലാണ്. പുതിയ ആശുപത്രിയില്‍ ജോലിക്കുകയറിയതിനാല്‍ ഒരു വര്‍ഷം കൂടി കഴിഞ്ഞാലെ  അവധി ലഭിക്കൂവെന്ന് നേര​േത്ത അറിയിച്ചിരുന്നു. ഭര്‍ത്താവ് ശാരീരികമായും മാനസികമായും പീഡിപ്പിക്കുകയും മർദിക്കുകയും ചെയ്തിരുന്നതായി മകള്‍ ഫോണില്‍ നിരന്തരം പറയുമായിരു​െന്നന്ന്  സി.പി.എം ലോക്കൽ കമ്മിറ്റി അംഗം കൂടിയായ പിതാവ് രാജു കോട്ടപ്പുഴക്കൽ പറഞ്ഞു.  മകളുടെ മരണത്തിലെ ദുരൂഹത അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ജില്ല പൊലീസ്​ മേധാവിക്കും ചങ്ങനാശ്ശേരി  ഡിവൈ.എസ്.പിക്കും പരാതി നല്‍കി. ശാന്തിയുടെ അമ്മ ഗീത പായിപ്പാട് മുന്‍ ഗ്രാമപഞ്ചായത്തംഗമാണ്. സഹോദരങ്ങള്‍: നിമ്മി, അലന്‍.