ശമ്പളവര്‍ദ്ധനവ് ആവശ്യപ്പെട്ട് നഴ്സുമാര്‍ നടത്തിവരുന്ന സമരം ഒത്തുതീര്‍ന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതതയില്‍ ചേര്‍ന്ന യോഗത്തിലാണ് സമരം ഒത്തുതീര്‍ന്നത്. നഴ്സുമാരുടെ മിനിമം ശമ്പളം 20,000 രൂപയായി തീരുമാനിച്ചു. ശമ്പളക്കാര്യത്തില്‍ സുപ്രീംകോടതി നിര്‍ദ്ദേശം നടപ്പാക്കാന്‍ യോഗത്തില്‍ തീരുമാനമായി.
മാനേജുമെന്റുകള്‍ സര്‍ക്കാര്‍ മുന്നോട്ടുവച്ച നിര്‍ദ്ദേശങ്ങള്‍ അംഗീകരിച്ചു. നാല് മണിക്ക് തുടങ്ങിയ ചര്‍ച്ചയാണ് മണിക്കൂറുകള്‍ക്ക് ശേഷം നഴ്സുമാരുടെ ആവശ്യങ്ങള്‍ അംഗീകരിച്ച് സമവായത്തിലെത്തിയത്. മുഖ്യമന്ത്രി മാനേജുമെന്റിന്റെയും സമരക്കാരുടെ പ്രതിനിധികളുമായി പ്രത്യേകം ചര്‍ച്ച നടത്തിയ ശേഷമാണ് തീരുമാനം അറിയിച്ചത്.
കേന്ദ്ര സര്‍ക്കാര്‍ നേരത്തെ നിശ്ചയിട്ടതുപ്രകാരം സുപ്രീം കോടതിയുടെ മാനദണ്ഡങ്ങള്‍ പാലിച്ച് ശമ്പളം നല്കാന് തീരുമാനമെടുത്തു. അടിസ്ഥാന ശമ്പളം 20000 രൂപയാക്കിയും, അമ്പത് കിടക്കളില്‍ താഴെയുള്ള ആശുപത്രികളില്‍ മിനിമം ശമ്പളം 20000 ആക്കിയും, അതിനു മുകളില്‍ കിടക്കകളുള്ള ആശുപത്രികളില്‍ ശമ്പളം നിശ്ചയിക്കാന്‍ സമിതിയെ വയ്ക്കാനും തീരുമാനിച്ചിട്ടുണ്ട്.
നഴ്സിംഗ് ട്രെയിനിമാരുടെ സ്റ്റൈപ്പന്റ് കാലാനുസൃതമായി വർധിപ്പിക്കും. അതും ട്രെയിനിങ് പിരിയഡ് സംബന്ധിച്ച കാര്യവും ഈ സമിതി പരിഗണിച്ചു നിർദേശം നൽകും. സമിതിയില്‍ ആരോഗ്യ തൊഴില്‍ നിയമ സെക്രട്ടറിമാരും ലേബര്‍ കമ്മീഷ്ണറും ഉള്‍പ്പെടും. ഈ സമതി ഒരുമാസത്തിനകം 50 കിടക്കകള്‍ക്ക് മുകളിലുള്ള ആശുപത്രികളില്‍ ശമ്പളം എത്രവേണമെന്ന് നിശ്ചയിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.
Leave a Reply