തമിഴ് സിനിമ വ്യവസായത്തെ ഏറ്റവുമധികം അലട്ടുന്ന ഒന്നാണ് തമിഴ്‌റോക്കര്‍സ് പോലുള്ള വ്യാജന്മാരുടെ ആക്രമണം. റിലീസ് ദിവസം തന്നെ സിനിമയുടെ വ്യാജപ്രിന്റ് ഇക്കൂട്ടര്‍ പുറത്തുവിടും. ഇവര്‍ക്കെതിരെ പല പ്രമുഖരും രംഗത്തെത്തിയെങ്കിലും ഒരു ഫലവും ഉണ്ടായില്ല. ഇപ്പോള്‍ ഈ വിഷയത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് നടന്‍ വിശാല്‍.

തമിഴ്‌റോക്കേഴ്‌സിന് പിന്നിലുള്ള വ്യക്തിയെ കണ്ടെത്തി കഴിഞ്ഞുവെന്ന് വിശാല് പറഞ്ഞു. പുതിയ ചിത്രമായ ‘തുപ്പരിവാള’ന്റെ പ്രചരണ പരിപാടികള്‍ക്കിടെയാണ് വെളിപ്പെടുത്തല്‍. ഓഗസ്റ്റ്മാസം രണ്ടാം വാരത്തില്‍ ഞാന്‍ വലിയൊരു പ്രഖ്യാപനം നടത്തും. അവന്‍ ആരാണെന്നും എവിടെ നിന്നാണെന്നും എനിക്ക് അറിയാം. കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ അയാളാരാണെന്ന് നിങ്ങളും അറിയും. ഇത് പൈറസിയുമായി ബന്ധപ്പെട്ട കാര്യമാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

തുപ്പരിവാളനില്‍ ഞാന്‍ ഒരു കുറ്റാന്വേഷകന്റെ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ഡിറ്റക്ടീവിന്റെ ശരീരഭാഷ എനിക്ക് വളരെ ഇഷ്ടമാണ്. പൈറസിയെക്കുറിച്ച് യഥാര്‍ത്ഥ ജീവിതത്തില്‍ അന്വേഷിച്ചപ്പോള്‍ അത് കൂടുതല്‍ സഹായകവുമായി.വിശാല്‍ പറഞ്ഞു.

അതേ സമയം തമിഴ് റോക്കേഴ്‌സിന് പിന്നിലും നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായി ജയിലിലടക്കപ്പെട നടന്‍ ദിലീപാണെന്നും ചില പ്രചരണങ്ങള്‍ ശക്തമാകുന്നുണ്ട്. ദിലീപീന്റെ സിനിമകളുടെ വ്യാജന്‍ ഒന്നും തന്നെ തമിഴ് റോക്കേഴ്‌സിന്റെ സൈറ്റില്‍ വന്നിട്ടില്ല എന്നുള്ളതും, ദിലീപിന്റെ അറസ്റ്റിന് ശേഷം റിലീസായ ഒരു ചിത്രത്തിന്റെയും വ്യാജ പതിപ്പ് ഇന്റര്‍നെറ്റില്‍ എത്തിയില്ല എന്നതുമാണ് ഇതിന് കാരണമായി പ്രചരണക്കാര്‍ ചൂണ്ടിക്കാണിക്കുന്നത്.