നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ നടൻ സിദ്ദിഖിനെ പൊലീസ് ഉടൻ ചോദ്യം ചെയ്യും. കാവ്യാ മാധവനും റിമി ടോമിക്കുമൊപ്പം ഈ സിദ്ദിഖിനേയും പൊലീസ് സംശയിക്കുന്നുണ്ട്. ദിലീപുമായി ചില ബിസിനസ് ഇടപാടുകൾ സിദ്ദിഖിനും ഉണ്ടെന്ന് പൊലീസിന് സംശയമുണ്ട്. ഈ സാഹചര്യത്തിലാണ് ഇടപെടൽ. ‘അമ്മ’യുടെ യോഗത്തിനെത്തിയ നടിമാരെ ചിലർ ഭീഷണിപ്പെടുത്തിയതും അസഭ്യം പറഞ്ഞതും വാർത്തായിരുന്നു. ഇതിന്റെ നിജസ്ഥിതിയും സിദ്ദിഖിനോട് പൊലീസ് തിരിക്കും. ദിലീപും സിദ്ദിഖുമായി അടുത്ത സൗഹൃദമുണ്ടെന്ന് പൊലീസ് പറയുന്നു.
കഴിഞ്ഞ ദിവസങ്ങളിൽ ലഭിച്ച ചില നിർണ്ണായക തെളിവുകളാണ് ഇതിന് സഹായകമായത് എന്നു പറയുന്നു. കഴിഞ്ഞ മൂന്നു മാസമായി ഈ വ്യക്തി പൊലീസ് നിരീക്ഷണത്തിലാണ്. ദിലീപിന്റെ അറസ്റ്റിനു ശേഷമുള്ള ഈ പ്രമുഖന്റെ നീക്കങ്ങളാണ് പൊലീസിൽ സംശയം ജനിപ്പിച്ചത് എന്ന് പറയുന്നു. ദിലീപിനെ ആലുവ പൊലീസ് ക്ലബ്ബിലെത്തിച്ച് ചോദ്യം ചെയ്തപ്പോൾ അവിടെ എത്തിയ ഏക നടൻ സിദ്ദിഖായിരുന്നു. ദിലീപിനെ കൂട്ടിക്കൊണ്ട് പോയതും സിദ്ദിഖ് തന്നെ. എന്തുകൊണ്ട് സിദ്ദിഖ് ഇതിന് തയ്യാറായി എന്ന അന്വേഷണമാണ് നിർണ്ണായകമായത്.
കാവ്യ മാധവനെ ചോദ്യം ചെയ്തപ്പോൾ കൂടുതൽ വിവരങ്ങൾ ലഭിച്ചു എന്നു സൂചനയുണ്ട്. ആക്രമണം തുടങ്ങിയപ്പോൾ മുതൽ ഇയാൾ നടിക്കൊപ്പം ഉണ്ടെന്നു വിശ്വസിപ്പിക്കുകയും എന്നാൽ ദിലീപിനെ സംശയിക്കുന്ന തരത്തിൽ ഒരു വാക്കു പോലും പറയാതിരിക്കുകയും ചെയ്തു. ദിലീപ് ജയിലിലായ ശേഷം പുറത്തിറക്കാനുള്ള ശ്രമങ്ങൾ ഈ പ്രമുഖന്റെ ഭാഗത്തു നിന്ന് ഉണ്ടായി എന്നും ചില റിപ്പോർട്ടുകൾ ഉണ്ട്. ആക്രമിക്കപ്പെട്ട നടിയോട് ഈ നടനും പകയുണ്ടായിരുന്നതായും പറയുന്നു. പൾസർ സുനിയുമായും നല്ല അടുപ്പമുണ്ട് എന്നും സൂചനയുണ്ട്. ഈ സാഹചര്യത്തിലാണ് ചോദ്യം ചെയ്യൽ.
Leave a Reply