രജി നന്തികാട്ട്

അവശത അനുഭവിക്കുന്നവര്‍ക്ക് വേണ്ടി കാരുണ്യ പ്രവര്‍ത്തനം ചെയ്യുന്ന CAFOD ( Catholic Agency For Overseas Development) ന് സഹായവുമായി എന്‍ഫീല്‍ഡ് മലയാളി അസോസിയേഷന്‍. Curry with CAFOD എന്ന പേരില്‍ എന്‍ഫീല്‍ഡ് ടൗണ്‍ ചര്‍ച്ചില്‍ സംഘടിപ്പിച്ച ഫുഡ് ഫെസ്റ്റിവലില്‍ ധാരാളം ആളുകള്‍ പങ്കെടുത്തു. ഫുഡ് ഫെസ്റ്റിവലില്‍ നിന്നും ശേഖരിച്ച 1111 പൗണ്ട് എന്‍ഫീല്‍ഡ് മലയാളി അസോസിയേഷന്‍ ഭാരവാഹികള്‍ CAFOD നു കൈമാറി. എന്‍മയുടെ എല്ലാ അംഗങ്ങളുടെയും സഹകരണത്തോടെ നടത്തിയ പ്രവര്‍ത്തനം എല്ലാവരുടെയും മുക്തകണ്ഠമായ പ്രശംസക്ക് കാരണമായി. എന്‍ഫീല്‍ഡ് മലയാളി അസോസിയേഷന്‍ വൈസ് പ്രസിഡന്റ് ബീന തെക്കന്‍ ഫുഡ് ഫെസ്റ്റിവലിന് വേണ്ട ക്രമീകരണങ്ങള്‍ക്കു നേതൃത്വം നല്‍കി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ