സാബു ചുണ്ടക്കാട്ടില്‍
വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ പാദസ്പര്ശത്താല് ധന്യമായ കോട്ടയം ജില്ലയിലെ മുട്ടുചിറ ഗ്രാമത്തില്‍ നിന്നും യുകെയില്‍ കുടിയേറി പാര്‍ത്തിരിക്കുന്ന നിവാസികളുടെ കൂട്ടായ്മയായ മുട്ടുചിറ സംഗമത്തിന്റെ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. ഓരോ വര്‍ഷവും യു.കെയുടെ വ്യത്യസ്തയിടങ്ങളില്‍ വച്ചു നടത്തപ്പെടുന്ന മുട്ടുചിറ സംഗമം ഈ വര്‍ഷം സെപ്തംബര്‍ രണ്ടാം തീയതി ശനിയാഴ്ച സ്റ്റോക്ക് ഓണ്‍ ട്രെന്റില്‍ വച്ച് ശ്രീ. സിറില്‍ മാഞ്ഞൂരാന്റെ നേതൃത്വത്തില്‍ ആണ് നടത്തപ്പെടുക. രാവിലെ പത്ത് മണിക്ക് റവ. ഫാദര്‍ വര്‍ഗീസ് നടയ്ക്കലിന്റെയും റവ. ഫാ. ബെന്നി മരങ്ങോലിയുടെയും വിശുദ്ധ കുര്ബാനയോടു കൂടി കൂട്ടായ്മയ്ക്ക് തുടക്കം കുറിക്കും. തുടര്‍ന്ന് നാട്ടില്‍ നിന്നും എത്തിച്ചേരുന്ന ഫാ. വര്‍ഗീസ് നടയ്ക്കലിനേയും ഫാ. ബെന്നി മരങ്ങോലിയേയും മുട്ടുചിറയുടെ സാംസ്കാരിക മണ്ഡലത്തില്‍ കഴിഞ്ഞ അഞ്ചു പതിറ്റാണ്ടായി നിറഞ്ഞുനില്ക്കുന്ന ശ്രീ. തോമസ് മാഞ്ഞൂരാനേയും നാട്ടില്‍ നിന്നും തങ്ങളുടെ മക്കളേയും സ്നേഹിതരേയും കാണുവാന്‍ എത്തിച്ചേരുന്ന മാതാപിതാക്കന്മാരേയും വാദ്യമേളങ്ങളുടെ അകമ്പടിയോടു കൂടെ സ്വീകരിക്കുന്നതായിരിക്കും.
തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനത്തില്‍ വച്ച് വിശിഷ്ടാതിഥികളും മാതാപിതാക്കളും ചേര്‍ന്ന് തിരി തെളിയിക്കുന്നതോടു കൂടി 9-ാമത് മുട്ടുച്ചിറ സംഗമത്തിന്റെ ആഘോഷ പരിപാടികള്‍ക്ക് തുടക്കം കുറിക്കും. കുട്ടികളുടേയും മുതിര്‍ന്നവരുടേയും കലാപരിപാടികളും നോട്ടിംഗ്ഹാം ബോയ്സിന്റെ ഗാനമേളയും കൂട്ടായ്മയ്ക്ക് മിഴിവേകും. വിവിധ മേഖലകളില്‍ ശ്രദ്ധേയമായ നേട്ടം കൈവരിച്ച കുട്ടികളെ സംഗമ വേദിയില്‍ വച്ച് ആദരിക്കുന്നതായിരിക്കും. ദൂരെ സ്ഥലങ്ങളില്‍ നിന്നും എത്തിച്ചേരുന്നവര്‍ക്കായുള്ള താമസ സൗകര്യങ്ങള്‍ക്കായുള്ള ക്രമീകരണങ്ങളും നടന്നു വരുന്നു.
യുകെയുടെ നാനാഭാഗങ്ങളില്‍ നിന്നും എത്തിച്ചേരുന്ന നൂറോളം കുടുംബങ്ങളില്‍പെട്ട തങ്ങളുടെ ചിരകാല സുഹൃത്തുക്കളെയും സഹപാഠികളെയും നാട്ടുകാരെയും നേരില്‍ കാണുവാനും പരിചയം പുതുക്കുവാനുള്ള അസുലഭ അവസരത്തിലേക്ക് എല്ലാ മുട്ടുചിറ നിവാസികളേയും സ്വാഗതം ചെയ്തുകൊള്ളുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക.
Cyril Manooran – 07958675140
Hall Address – Bradwell Community Centre
Riceyman Road
New Castle – under – Lyme
Stoke – on trent – ST5 8 LF
Leave a Reply