ബാബരി മസ്ജിദ് തകര്‍ന്ന സമയത്ത് കേരളത്തില്‍ അക്രമങ്ങള്‍ ഉണ്ടാകാത്തതിനു കാരണം മമ്മൂട്ടിലും മോഹന്‍ലാലുമാണെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. ഒരു മലയാളം വനിതാ വാരികയ്ക്ക് നല്കിയ അഭിമുഖത്തിലാണ് ഡിജിപി ഇക്കാര്യം വ്യക്തമാക്കിയത്. 1992ലാണ് ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടത്. ആ സമയത്ത് പോലീസ് കണ്ടെത്തിയ വഴിയായിരിന്നു മമ്മൂട്ടിയും മോഹന്‍ലാലും. കേബിള്‍ ഓപ്പറേറ്റര്‍മാരെ വിളിച്ചു വരുത്തി ഇരുവരുടേയും സിനിമകള്‍ സംപ്രേഷണം ചെയ്യാന്‍ ആവശ്യപ്പെട്ടു.
സിനിമകള്‍ക്ക് ആളുകളെ വീടിനുള്ളില്‍ പിടിച്ചിരുത്താന്‍ സാധിച്ചു. ഇത്തരത്തില്‍ എത്ര വലിയ പ്രശ്നങ്ങള്‍ക്കും നിസാര വഴികളിലൂടെ പരിഹാരം കണ്ടെത്താന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു
Leave a Reply