കൊല്ലം: കൊല്ലത്ത് ആശുപത്രികള്‍ ചികിത്സ നിഷേധിച്ചതിനെത്തുടര്‍ന്ന് തമിഴ്‌നാട് സ്വദേശിയായ തൊഴിലാളി മുരുകന്‍ മരിക്കാന്‍ കാരണം തമിഴനാണെന്ന് അറിഞ്ഞതിനാലെന്ന് വെളിപ്പെടുത്തല്‍. മുരുകനെ ആശുപത്രിയിലെത്തിച്ച ഡ്രൈവര്‍ രാഹുല്‍ ആണ് ഈ വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. തമിഴനാണെന്ന് അറിഞ്ഞതിനാലാണ് കൊല്ലം മെഡിസിറ്റി അധികൃര്‍ വെന്റിലേറ്റര്‍ നിഷേധിച്ചത്. പോര്‍ട്ടബിള്‍ വെന്റിലേറ്റുണ്ടായിട്ടും നല്‍കിയില്ലെന്നും രാഹുല്‍ പറഞ്ഞു.

മുരുകന്റെ ജീവന്‍ രക്ഷിക്കാന്‍ അടിയന്തര ശസ്ത്രക്രിയ ആവശ്യമായിരുന്നിട്ടും ആശുപത്രികള്‍ അത് നിഷേധിക്കുകയായിരുന്നു. വെന്റിലേറ്റര്‍ സൗകര്യം ഉറപ്പുവരുത്താനാകുമോ എന്ന് വിളിച്ച് ഉറപ്പിച്ചതിന് ശേഷമാണ് അവിടേക്ക് കൊണ്ടു പോയത്. പക്ഷെ മെഡിക്കല്‍ കോളേജിലെത്തി കാര്യങ്ങള്‍ തിരക്കിയ ശേഷം വെന്റിലേറ്റര്‍ ഇല്ലെന്നാണ് മെഡിക്കല്‍ കോളെജ് അധികൃതര്‍ അറിയിച്ചതെന്നും രാഹുല്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

എന്നാല്‍ സംഭവത്തില്‍ ആശുപത്രിക്ക് വീഴ്ച പറ്റിയിട്ടില്ലെന്നായിരുന്നു മെഡിസിറ്റിയിലെ ഡോക്ടര്‍ ബിലാല്‍ പറഞ്ഞു. മഡിസിറ്റിയില്‍ എത്തിച്ച മുരുകനെ ആംബുലന്‍സില്‍ എത്തി പരിശോധിച്ചത് ഡോ.ബിലാല്‍ ആയിരുന്നു. വന്റിലേറ്റര്‍ സൗകര്യം ഒഴിവില്ലെന്ന് അറിയിച്ചത് ആശുപത്രി അധികൃതരാണ്. നഴ്സിംഗ് അസിസ്റ്റന്റിനും ഇക്കാര്യമറിയാമെന്നും മരുകന് കൂട്ടിരിപ്പുകാര്‍ വേണമെന്ന് താന്‍ ആവശ്യപ്പെട്ടില്ലെന്നും ഡോ.ബിലാല്‍ ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.