മഞ്ജു വാര്യരും പരസ്യ സിനിമാ സംവിധായകന്‍ ശ്രീകുമാര്‍ മേനോനും തമ്മിലുള്ള കൂട്ടുകെട്ട് പിരിഞ്ഞതായി റിപ്പോര്‍ട്ട്. കൊച്ചി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഒരു ഓണ്‍ലൈന്‍ മാധ്യമമാണ് ഈ വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്.
വാര്‍ത്തയെ കുറിച്ച് മഞ്ജു വാര്യരും ശ്രീകുമാര്‍ മേനോനും ഇത് വരെ പ്രതികരിച്ചിട്ടില്ല.മഞ്ജു വാര്യരുടെ രണ്ടാം വരവിനു മലയാള സിനിമാ ലോകം കടപ്പെട്ടിരിക്കുന്നത് ശ്രീകുമാര്‍ മേനോനോട് ആണെന്നാണ് പൊതുവില്‍ വിലയിരുത്തപ്പെടുന്നത്. കല്ല്യാണ്‍ ജ്വല്ലറിയുടെ പരസ്യത്തിലൂടെ ആണ് മഞ്ജു വാര്യര്‍ രണ്ടാം വരവില്‍ ആദ്യമായി ക്യാമറക്ക് മുന്‍പില്‍ എത്തിയത്. കല്ല്യാണ്‍ പരസ്യങ്ങള്‍ സംവിധാനം ചെയ്യുന്നതും ശ്രീകുമാര്‍ മേനോന്‍ ആണ്. അതു കൊണ്ടാണ് ശ്രീകുമാര്‍ മേനോന്‍ ആണ് മഞ്ജു വാര്യരുടെ രണ്ടാം വരവിന്റെ ക്രെഡിറ്റ് മാധ്യമ സിനിമാ ലോകം നല്‍കിയത്.എന്നാല്‍ അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് ശ്രീകുമാറുമായി മഞ്ജു വാര്യര്‍ ഇപ്പോള്‍ അകന്നു എന്നാണ് പുറത്തു വന്നിരിക്കുന്ന വാര്‍ത്തകള്‍ പറയുന്നത് .
മഞ്ജു വാര്യരുടെ പിആര്‍ ഏറ്റെടുത്ത ശ്രീകുമാര്‍ മേനോനെയും മഞ്ജു വാര്യരെയും കോര്‍ത്തിണക്കി പല ഗോസിപ്പുകളും സിനിമാ മേഖലയിലും സോഷ്യല്‍ മീഡിയയിലും അക്കാലത്തു ഉയര്‍ന്നിരുന്നു. എന്നാല്‍ അതെല്ലാം ദിലീപ് ആരാധകര്‍ ആണ് പടച്ചു വിടുന്നതെന്നും ആരോപണം ഉണ്ടായിരുന്നു. ശ്രീകുമാര്‍ മേനോനുമായുള്ള അസോസിയേഷന്‍ വിടുന്നത് മഞ്ജുവിന്റെ കരിയറിനെ പ്രതികൂലമായി ബാധിക്കാന്‍ ഇടയുണ്ട് എന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
വ്യവസായി ബിആര്‍ ഷെട്ടിയുടെ കമ്പനി ആയിരം കോടി രൂപ മുടക്കി, വ്യത്യസ്ത ഭാഷകളില്‍ ചിത്രീകരിക്കുന്ന മോഹന്‍ലാല്‍ നായകനായ മഹാഭാരതത്തിന്റെ എംടി വേര്‍ഷന്‍ ‘രണ്ടാമൂഴം’ സംവിധാനം ചെയ്യുന്നത് ശ്രീകുമാര്‍ മേനോന്‍ ആണ്. ആന്റണി പെരുമ്പാവൂരിന്റെ നിര്‍മ്മാണത്തില്‍ മോഹന്‍ലാല്‍ തന്നെ നായകനാകുന്ന ‘ഒടിയന്‍’സംവിധാനം ചെയ്യുന്നതും ശ്രീകുമാര്‍ മേനോന്‍ ആണ്. ഇന്ത്യയിലെ തന്നെ പരസ്യ സംവിധാനത്തില്‍ ഒന്നാം സ്ഥാനക്കാരില്‍ ഒരാളാണ് പാലക്കാട് സ്വദേശി ആയ ശ്രീകുമാര്‍.
Leave a Reply