നിത്യ മേനന് തന്നെ വിവാഹം കഴിക്കാനുള്ള യോഗ്യതയില്ലെന്ന് സന്തോഷ് വര്‍ക്കി. താന്‍ നിത്യ മേനനെ ആത്മാര്‍ത്ഥമായി പ്രണയിക്കുക മാത്രമാണ് ചെയ്തതെന്നും അവര്‍ ശല്യപ്പെടുത്തരുതെന്ന് പറഞ്ഞതില്‍ പിന്നെ അങ്ങനെയൊന്നും ചെയ്തിട്ടില്ലെന്നും സന്തോഷ് പറയുന്നു. എന്ത് കാര്യം വന്നാലും ഇന്നത്തെ കാലത്ത് ആളുകള്‍ സ്ത്രീകളെയാണ് പിന്തുണയ്ക്കുന്നത് സ്ത്രീകള്‍ നിയമങ്ങള്‍ ദുരുപയോഗം ചെയ്യുകയാണെന്നും സന്തോഷ് ആരോപിക്കുന്നു.

“ഇന്നലെ എന്നെക്കുറിച്ച് നിത്യ മേനന്‍ പല രീതിയില്‍ പലതും ഇന്റര്‍വ്യൂകളില്‍ പറയുന്നത് കേട്ടു. വളരെ വിഷമം തോന്നുന്നുണ്ട്. എന്നെ വിട്ടേക്ക്. നിത്യ മേനോനോട് എനിക്കൊന്നെ പറയാനുള്ളു. എന്നെ വിട്ടേക്ക്. എന്റെ ഫാദര്‍ മരിച്ചു പോയി. 72 വയസായ എന്റെ അമ്മയ്ക്ക് വേണ്ടിയാണ് ഞാന്‍ ജീവിക്കുന്നത്. ഞാന്‍ നിങ്ങളെ ആത്മാര്‍ഥമായി സ്നേഹിച്ചു എന്നല്ലാതെ മറ്റ് തെറ്റൊന്നും ചെയ്തിട്ടില്ല,”

“അനുഭവിക്കാവുന്നതിന്റെ മാക്സിമം ഞാന്‍ അനുഭവിച്ചു. ഗവേഷണത്തിലേക്ക് മടങ്ങിപ്പോവുകയാണ്. സിനിമയായിട്ടുള്ള ബന്ധം കുറയ്ക്കുവാണ്. ഈ ഫീല്‍ഡ് അങ്ങനെയാണ്. മനുഷത്വം എന്നൊരു സംഭവം സിനിമാ ഫീല്‍ഡില്‍ ഇല്ല. സിനിമയെന്ന് പറഞ്ഞാല്‍ കച്ചവടമാണ്, മനുഷത്വത്തിന് യാതൊരു വിലയുമില്ലെന്ന് സീനിയര്‍ ആക്ടര്‍ മധു സര്‍ എന്നോട് പറഞ്ഞിട്ടുണ്ട്,”

“എന്റെ ഫാമിലിയും അവരുടെ ഫാമിലിയും തമ്മില്‍ ചേരില്ല. അവരുടെ കാര്യത്തില്‍ പലരും പല രീതിയിലാണ് പറയുന്നത്. എന്റെ ഒരുപാട് കാലത്തെ എഫോര്‍ട്ട് വെറുതെയായി. ഇനി എനിക്ക് അവരെ വേണ്ട, എന്നെ വിട്ടേക്കു. അവരായിട്ട് ഇനി ഒരു ബന്ധോമില്ല. അവര് ആരാണെന്ന് എനിക്ക് ഇപ്പോഴാ മനസിലായത്. അവര്‍ക്കിത് തമാശായായിരിക്കും, എനിക്കല്ല,”

“എനിക്കെതിരെ എഫ്ഐആറിട്ടു. എന്റെ ജീവിതം പോകേണ്ടതായിരുന്നു. ഐപിഎസ് ഓഫീസര്‍ നല്ല മനുഷ്യനായുകൊണ്ട് എന്നെ വെറുതെ വിട്ടതാണ്. അവരു പറയുന്നത് പോലെ എന്റെ കയ്യില്‍ 30 സിമ്മോന്നുമില്ല. അവര്‍ നൊ പറയാതിരുന്നതാണ് പ്രശ്നം. ആദ്യമെ പറഞ്ഞുകൂടായിരുന്നോ. ഞാന്‍ എത്രമാത്രം കഷ്ടപ്പെട്ടു. ഇനി പ്രണയിക്കാനുമില്ല ഒന്നിനുമില്ല,”

“എന്റെ അപ്പന്‍ മരിച്ചുപോയി. അങ്ങേരുടെ എടുത്ത് അവരുടെ അമ്മ മോശമായി പെരുമാറി. എന്ത് കാര്യം വന്നാലും ഇന്നത്തെ കാലത്ത് ആളുകള്‍ സ്ത്രീകളെയാണ് സപ്പോര്‍ട്ട് ചെയ്യുന്നത്. സ്ത്രീകള്‍ നിയമങ്ങള്‍ മിസ് യൂസ് ചെയ്യുകയാണ്. അല്ലെങ്കിലും ഒരു സിനിമാ നടിയെ കല്യാണം കഴിക്കേണ്ട ആവശ്യം എനിക്കില്ല. സമൂഹത്തില്‍ ഒരു വിലയും ഇല്ലാത്ത ആള്‍ക്കാരാണ് സിനിമ നടികള്‍,”

“ആറ് മാസം മുന്‍പ് ഡിസ്റ്റര്‍ബന്‍സാണെന്ന് പറഞ്ഞ് അവര്‍ മേസേജ് അയച്ചിരുന്നു, പിന്നെ കഴിഞ്ഞ നാല് മാസമായി ഞാന്‍ മെസേജ് അയച്ചിട്ടില്ല. ഇതെല്ലാം മീഡിയയുടെ കളിയാണ്. ഏറ്റവും വലിയ കള്ളന്മാര്‍ മീഡിയക്കാരാണ്. എന്നെ വിറ്റ് അവര്‍ എത്ര കാശുണ്ടാക്കി. എനിക്കിനി കല്യാണവും വേണ്ട ഒന്നും വേണ്ട. ജീവിക്കാന്‍ അനുവദിക്കു,”

“എന്നെ എത്ര പേരാണ് സൈക്കൊ എന്ന് വിളിക്കുന്നത്. എനിക്ക് വേണേല്‍ പൊലീസില്‍ പരാതി കൊടുക്കാം. സൈക്കോന്ന് വിളിക്കുന്നവര്‍ക്കെതിരെ മാനനഷ്ടക്കേസ് കൊടുക്കാം. സൈക്കൊ ആയിട്ടുള്ളവരാണ് ആസിഡ് അറ്റായ്ക്കും റേപ്പുമൊക്കെ ചെയ്യുന്നത്, ഞാന്‍ അത് ചെയ്തോ. 2009 ല്‍ തുടങ്ങിയ സ്നേഹമാണ്, ഇത്രയും നാളും ഒരാളെ സ്നേഹിക്കുന്നത് ട്രു ലവ് ആയതുകൊണ്ടാണ്, സന്തോഷ് പറയുന്നു.

ആറാട്ട് എന്ന മോഹന്‍ലാല്‍ ചിത്രത്തിന്റെ റിവ്യു പറഞ്ഞ് വൈറലായ വ്യക്തിയാണ് സന്തോഷ്. ലാലേട്ടന്‍ ആറാടുകയാണെന്ന സന്തോഷിന്റെ വാക്കുകള്‍ പിന്നീട് സോഷ്യല്‍ മീഡിയയും താരങ്ങളും ഏറ്റെടുത്തു. പിന്നീട് നല്‍കിയ ഇന്റര്‍വ്യൂകളിലാണ് നിത്യ മേനോനെ കല്യാണം കഴിക്കാനുള്ള താത്പര്യത്തെക്കുറിച്ച് സന്തോഷ് വെളിപ്പെടുത്തിയത്. പിന്നീടാണ് ഇത് വലിയ രീതിയില്‍ ചര്‍ച്ചയായത്.