അമിതവേഗത്തില്‍ ഓടിച്ച സ്പോര്‍ട് ബൈക്കിന്റെ നിയന്ത്രണം നഷ്ടപ്പെട്ടുണ്ടായ അപകടത്തില്‍ 24കാരന്‍ മരിച്ചു. മാണ്ടി ഹൗസ് മെട്രോ സ്റ്റേഷന് സമീപത്ത് വെച്ചാണ് അപകടം നടന്നത്. കൂട്ടുകാരോടൊപ്പം ബൈക്കോട്ട മത്സരം നടത്തവെയാണ് അപകടം സംഭവിച്ചത്. ഹിമാന്‍ഷു ബന്‍സാല്‍ എന്ന യുവാവാണ് മരിച്ചത്.

ഹിമാന്‍ഷുവിന് പിന്നാലെ വന്ന ലക്ഷ്യ എന്ന സുഹൃത്തിന്റെ ഹെല്‍മറ്റ് ക്യാമറയില്‍ സംഭവത്തിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. തിങ്കളാഴ്ച്ച രാത്രി 9 മണിയോടെയാണ് അപകടം നടന്നത്. സ്പോര്‍ട് ബൈക്കായ ബെനെല്ലി ടിഎന്‍ടി 600ഐ ആണ് ഹിമാന്‍ഷു ഓടിച്ചിരുന്നത്. അപകടത്തില്‍ ബൈക്ക് പൂര്‍ണമായും തകര്‍ന്നു.

benelli tnt 600i accident delhi 650

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അമിതവേഗതയില്‍ വന്ന ബൈക്ക് റോഡ് മുറിച്ചു കടക്കുകയായിരുന്ന ഒരാളെ ആദ്യം ഇടിക്കുകയായിരുന്നു. പിന്നാലെ ബൈക്കിന്റെ നിയന്ത്രണം വിടുകയും സമീപത്തെ കെട്ടിടത്തിന്റെ ചുവരില്‍ ഇടിക്കുകയും ചെയ്തു.
നാട്ടുകാര്‍ പരുക്കേറ്റ ഇരുവരേയും ആശുപത്രിയിലെത്തിച്ചെങ്കിലും ഹിമാന്‍ഷുവിന്റെ ജീവന്‍ രക്ഷിക്കാനായില്ല. മുഖത്തും നെഞ്ചിലും ഉണ്ടായ മാരകമായ പരുക്കാണ് മരണത്തിന് കാരണമായത്. ഹിമാന്‍ഷുവും ഗാസി എന്ന സുഹൃത്തും ബെനെല്ലി ടിഎന്‍ടി ആണ് ഓടിച്ചിരുന്നത്. പിന്നാലെ വന്ന ലക്ഷ്യ ഓടിച്ചിരുന്നത് കവാസാക്കി നിഞ്ചയായിരുന്നു. സ്വാതന്ത്രദിനത്തില്‍ ബൈക്ക് റൈഡിനായി പദ്ധതി ഇടാന്‍ മൂവരും കൊണാട്ട് പ്ലെയ്സില്‍ എത്തിയതായിരുന്നു. തിരിച്ച് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടം നടന്നത്.

പിതാവിന്റെ കൂടെ ബിസിനസ് നടത്തുന്ന ഹിമാന്‍ഷു ഈയടുത്താണ് ബൈക്ക് വാങ്ങിയത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ശേഖരിച്ചതായും അമിതവേഗത്തിലായിരുന്നു ബൈക്കൈന്ന് തിരിച്ചറിഞ്ഞതായും പൊലീസ് പറഞ്ഞു.