തിരൂര്‍: കൊടിഞ്ഞി ഫൈസല്‍ വധക്കേസിലെ രണ്ടാം പ്രതി ബിവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ മൂന്ന് പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. സംശയത്തിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ രാത്രിയോടെയാണ് പോലീസ് ഇവരെ കസ്റ്റഡിയില്‍ എടുത്തത്. ഇവരെ ചോദ്യം ചെയ്തു വരികയാണ്. ദൃക്‌സാക്ഷികള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് മൂന്ന് പേരെയും കസ്റ്റഡിയില്‍ എടുത്തത്. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
മൂന്നു െബെക്കുകളിലായി ആറു പേര്‍ കൊലപാതകസംഘത്തില്‍ ഉണ്ടായതായാണ് പോലീസ് സംശയിക്കുന്നത്. ഈ പ്രദേശങ്ങളിലെ സിസി.ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചിരുന്നു. ഇന്നലെ രാവിലെയായിരുന്നു ബിവിനെ ബൈക്കിലെത്തിയ മുഖംമൂടി സംഘം വെട്ടി നുറുക്കിയത്. ഫാറൂഖ് നഗര്‍ പുല്ലാണി അനന്തകൃഷ്ണന്‍ നായരുടെ മകന്‍ അനില്‍കുമാറി(െഫെസല്‍-30)നെ കഴിഞ്ഞ നവംബര്‍ 19 നാണു വെട്ടിക്കൊലപ്പെടുത്തിയത്. ഫാറൂഖ് നഗര്‍ അങ്ങാടിയിലെ മങ്കടക്കുറ്റി റോഡില്‍ ദാരുണമായി മരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു. ഇതേരീതിയിലാണ് ബിവിനെയും ഇന്നലെ രാവിലെ റോഡില്‍ കൊലപ്പെടുത്തിയത്.
അതിനിടെ ആര്‍.എസ്.എസ്. പ്രവര്‍ത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷാവസ്ഥ സാമുദായിക കലാപമാവാതിരിക്കാന്‍ പോലീസ് കര്‍ശന മുന്‍കരുതലെടുത്തിട്ടുണ്ട്. അക്രമമുണ്ടായാല്‍ വെടിവയ്ക്കാന്‍ ഉത്തരവു നല്‍കിയതായി തൃശൂര്‍ മേഖലാ ഐ.ജി: എം.ആര്‍.അജിത്കുമാര്‍ പറഞ്ഞു. ഇതു െഫെസല്‍ വധത്തിന്റെ പ്രതികാരമാണോ എന്നറിയില്ല. അവയെക്കുറിച്ചു വിശദമായി അന്വേഷിക്കും. കണ്ണൂര്‍, തൃശൂര്‍ എന്നിവിടങ്ങളില്‍ നിന്നായി 750 പോലീസുകാരെ വിന്യസിച്ചിട്ടുണ്ട്. 20 മേഖലകളില്‍ സ്‌ട്രൈക്കിങ് യൂണിറ്റുകള്‍ പട്രോളിങ് നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
നിര്‍മാണത്തൊഴിലാളിയായ ബിവിന്‍ രാവിലെ െബെക്കില്‍ ജോലി സ്ഥലത്തേക്കു പോകാനിറങ്ങിയതായിരുന്നു. തല്‍ക്ഷണം െബെക്കിലെത്തിയ മൂന്നംഗ സംഘം പിന്തുടര്‍ന്ന് ആക്രമിക്കുകയായിരുന്നു. െബെക്ക് ഓടിച്ചിരുന്ന ആള്‍ ഹെല്‍മെറ്റ് ധരിച്ചിരുന്നു. സഹയാത്രികരായ രണ്ടുപേര്‍ വാളേന്തിയ മുഖംമൂടികളായിരുന്നു. പൂഴിക്കുന്നില്‍ വച്ച് ആദ്യം വെട്ടിയെങ്കിലും അക്രമികളില്‍ നിന്നു രക്ഷപ്പെടാന്‍ യുവാവ് െബെക്കിന്റെ വേഗം വര്‍ധിപ്പിച്ചു. അരക്കിലോമീറ്റര്‍ കടന്ന് പുളിഞ്ചോട്ട് എത്തിയതോടെ നിയന്ത്രണംവിട്ട് െബെക്ക് മറിഞ്ഞു. ഇതോടെ, സമീപത്തെ വീട്ടിലേക്ക് ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പിന്നാലെയെത്തി വെട്ടിനുറുക്കുകയായിരുന്നു.
Leave a Reply