ഉദ്ഘാടനം വൈകിയതിൽ കോപിഷ്ഠനായി മുഖ്യമന്ത്രി പിണറായി വിജയൻ. കഴക്കൂട്ടം ടെക്നോസിറ്റിയിലെ സൺടെക് ശിലാസ്ഥാപന വേദിയിലായിരുന്നു മുഖ്യമന്ത്രിയെ ചൊടിപ്പിച്ച സംഭവം ഉണ്ടായത്. ഉദ്ഘാടനത്തിനായി മുഖ്യമന്ത്രി കൃത്യസമയത്തുതന്നെ വേദിയിലെത്തി. ക്ഷമയോടെ ഉദ്ഘാടനത്തിനായി ഏറെ നേരം കാത്തിരുന്നു.

ചടങ്ങിൽ സന്നിഹിതരായ പലരും പ്രസംഗിച്ചു കഴിഞ്ഞിട്ടും ഉദ്ഘാടനത്തിനായി മുഖ്യമന്ത്രിയെ വിളിച്ചില്ല. ഇതോടെ ക്ഷമ നശിച്ച മുഖ്യമന്ത്രി ആരും ക്ഷണിക്കാതെ തന്നെ ഇരിപ്പിടത്തില്‍ നിന്നും എഴുന്നേറ്റു. മൈക്കിനടുത്തേക്ക് പോയി. ഇനിയെങ്കിലും ഉദ്ഘാടനം നടത്താന്‍ തയാറായില്ലെങ്കില്‍ ഒന്നും സംസാരിക്കാതെ ഇറങ്ങിപ്പോകേണ്ടി വരുമെന്ന് പറഞ്ഞു. ഇതു കേട്ടതോടെ വേദിയിലുണ്ടായിരുന്നവരെല്ലാം എഴുന്നേറ്റുനിന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സംഘാടകർ ഉടൻ തന്നെ മുഖ്യമന്ത്രിയെ ശിലാസ്ഥാപന ചടങ്ങിലേക്ക് ക്ഷണിച്ചു. പിണറായി ഉദ്ഘാടനം നിർവഹിച്ചു. അതിനുശേഷം പ്രസംഗിക്കുകയും എല്ലാവർക്കും ഓണം ബക്രീദ് ആശംസകള്‍ നേരുകയും ചെയ്തു.