57 ദിവസത്തിന് ശേഷം നടന്‍ ദിലീപ് ആലുവയിലെ വീട്ടില്‍. അച്ഛന് ശ്രാദ്ധമൂട്ടാന്‍ കോടതി അനുവദിച്ചത് രണ്ട് മണിക്കൂര്‍ സമയമായിരുന്നു. കൃത്യം എട്ട് മണിക്ക് തന്നെ ദിലീപ് ജയിലിന് പുറത്തിറങ്ങി. ആലുവ സബ്ജയിലില്‍ ഇറങ്ങിയ ദിലീപ് ശാന്തനായാണ് കാണപ്പെട്ടത്. വെള്ള ഷര്‍ട്ടും നീല ജീന്‍സുമായിരുന്നു വേഷം. താടി വളര്‍ത്തിയിരുന്നു. കോടതി നിര്‍ദേശമുള്ളത് കൊണ്ട് തന്നെ മുന്നിലേക്ക് ചാനല്‍ മൈക്കുകളിലേക്ക് നോക്കുക പോലും ചെയ്യാതെ ദിലീപ് വാഹനത്തില്‍ കയറിയിരുന്നു

. തുടര്‍ന്ന് ഒന്നര കിലോമീറ്ററോളം മാത്രം ദൂരമുള്ള കൊട്ടാരക്കടവിലെ പദ്മസരോവരം വീട്ടിലേക്ക്. ജയിലിനും വീടിനും പുറത്തായി വന്‍ ജനാവലി തന്നെ തടിച്ചുകൂടിയിരുന്നു. പൊലീസ് അകമ്പടിയോടെ കര്‍ശന സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരുന്നത്. മഫ്തിയിലായിരുന്നു വീട്ടില്‍ പൊലീസുകാര്‍. വീട്ടിലേക്ക് നടന്നുകയറിയ ദിലീപിനെ സ്വീകരിക്കാന്‍ പൂമുഖത്ത് ബന്ധുക്കള്‍ നിന്നിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വീടിനകത്തേക്ക് കയറിപ്പോയ ദിലീപ് അല്‍പ്പസമയത്തിന് ശേഷം കുളിച്ച് ഈറനണിഞ്ഞ് ശ്രാദ്ധകര്‍മ്മങ്ങള്‍ക്കായി സഹോദരനും സഹോദരിക്കും ഒപ്പം വീടിന് പുറത്തേക്ക് വന്നു.ദിലീപിന്റെ അമ്മയുടെ കൈ പിടിച്ച് മകള്‍ മീനാക്ഷിയും ചടങ്ങുകള്‍ കാണാന്‍ ദിലീപിനൊപ്പം വീട്ടുമുറ്റത്തേക്ക് നടന്നുനീങ്ങി. കാവ്യാ മാധവനും മറ്റ് ബന്ധുക്കളും വീടിനകത്തുണ്ടായിരുന്നു. തുടര്‍ന്ന് ബലികാക്കയെ കൈകൊട്ടി വിളിക്കുന്ന ചടങ്ങടക്കം പൂര്‍ത്തിയായി തിരികെ വീട്ടിലേക്ക് നടന്നു. 10 മണി വരെ സമയമുള്ളതിനാല്‍ ബാക്കിയുള്ള സമയം വീട്ടുകാര്‍ക്കൊപ്പം ചിലവഴിച്ച ശേഷം ജയിലിലേക്ക് മടങ്ങും.

ദിലീപിന്റെ ആരാധകരാരും തന്നെജയിലിന്റെ പരിസരത്തോ വീടിന്റെ പരിസരത്തോ എത്തിയിരുന്നില്ല. ഫാ​ൻ​സ് അ​സോ​സി​യേ​ഷ​നു​ക​ളു​ടെ പ്ര​ക​ട​ന​ങ്ങ​ളോ മു​ദ്രാ​വാ​ക്യ​ങ്ങ​ളോ അ​നു​വ​ദി​ക്ക​രു​തെ​ന്ന നി​ർ​ദേ​ശ​വും പൊ​ലീ​സി​ന് ല​ഭി​ച്ചിരുന്നെന്നാണ് വിവരം .ദിലീപ് ജയിലിന് പുറത്തിറങ്ങുന്നതും കാത്ത് വന്‍ ജനാവലിയും മാധ്യമപടയുമാണ് പുറത്തുണ്ടായിരുന്നത്.

ആ​ലു​വ ശി​വ​ക്ഷേ​ത്ര​ത്തി​ൽ ക​ർ​മ​ങ്ങ​ൾ ചെ​യ്യ​ണ​മെ​ന്നാ​ണ്​ ദി​ലീ​പ് കോ​ട​തി​യെ അ​റി​യി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ, ആ​ലു​വ പാ​ല​സി​ന് സ​മീ​പ​ത്തെ വീ​ട്ടി​ലെ ച​ട​ങ്ങു​ക​ളി​ൽ പ​ങ്കെ​ടു​ക്കാ​ൻ മാ​ത്ര​മെ അ​നു​മ​തി ല​ഭി​ച്ചു​ള്ളൂ. അ​ങ്ക​മാ​ലി ജു​ഡീ​ഷ്യ​ല്‍ മ​ജി​സ്ട്രേ​റ്റ് ലീ​ന റി​യാ​സാ​ണ് ദി​ലീ​പി​ന് ശ്രാ​ദ്ധ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ അ​നു​മ​തി ന​ല്‍കി​യ​ത്. രാ​വി​ലെ ഏ​ഴു​മു​ത​ല്‍ ഉ​ച്ച​ക്ക് 11വ​രെ സ​മ​യം ന​ല്‍ക​ണ​മെ​ന്നാ​ണ് ദി​ലീ​പ്​ ആ​വ​ശ്യ​പ്പെ​ട്ട​തെ​ങ്കി​ലും രാ​വി​ലെ ര​ണ്ടു​മ​ണി​ക്കൂ​ർ വീ​ട്ടി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​നാ​ണ്​ മ​ജി​സ്​​ട്രേ​റ്റ്​ കോ​ട​തി അ​നു​മ​തി ന​ൽ​കി​യ​ത്. ര​ഹ​സ്യ​സം​ഭാ​ഷ​ണ​ങ്ങ​ളും മാ​ധ്യ​മ​പ്ര​വ​ര്‍ത്ത​ക​രെ കാ​ണു​ന്ന​തും കോ​ട​തി വി​ല​ക്കി​യി​രുന്നു. സു​ര​ക്ഷ ക​ണ​ക്കി​ലെ​ടു​ത്ത് പു​ഴ​യി​ല്‍ മു​ങ്ങു​ന്ന​തും വി​ല​ക്കി​യി​ട്ടു​ണ്ട്.